അഴിയൂരിൽ ഗ്യാസ് ടാങ്കർ ലോറിയിൽനിന്ന് പിടികൂടിയ മദ്യവും പ്രതിയും

ഗ്യാസ് ടാങ്കർ ലോറിയിൽ കടത്തുകയായിരുന്ന വിദേശമദ്യവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ

വടകര: കർണാടകയിൽനിന്ന് ഗ്യാസ് ടാങ്കർ ലോറിയിൽ കടത്തുകയായിരുന്ന വിദേശമദ്യവുമായി തമിഴ്നാട് സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ടാങ്കർ ഡ്രൈവർ തമിഴ്നാട് തിരുനെൽവേലി സുന്ദരപാണ്ഡ്യപുരം തെങ്കാശി മര മാർ സ്ട്രീറ്റിലെ ലക്ഷ്മണനാണ് (34) അഴിയൂർ ചെക്ക് പോസ്റ്റിൽ വാഹനപരിശോധനക്കിടെ എക്സൈസിന്റെ പിടിയിലായത്.

രണ്ട് കെയ്സുകളിലായി 180 മില്ലിയുടെ 95 കുപ്പി വിദേശമദ്യമാണ് ടാങ്കർ ലോറിയുടെ കാബിനിൽ ഒളിപ്പിച്ചുകടത്തിയത്. ഗ്യാസ് ടാങ്കർ 17,880 ലിറ്റർ ഗ്യാസുമായി കൊല്ലത്തേക്കുള്ള യാത്രയിലായിരുന്നു. എക്സൈസ് ടാങ്കർ ലോറി കസ്റ്റഡിയിലെടുത്തു. ഗ്യാസ് ടാങ്കറിൽനിന്ന് ഒഴിവാക്കി എക്സൈസിന്റെ കസ്റ്റഡിയിൽ വെക്കും.

പ്രിവന്റിവ് ഓഫിസർ സോമസുന്ദരന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ സി.എം. പ്രജിത്ത്, എ.പി. ഷിജിൽ, കെ. പ്രസാദ്, കെ. ശൃജി എന്നിവർ പരിശോനയിൽ പങ്കെടുത്തു.

Tags:    
News Summary - A native of Tamil Nadu was arrested for smuggling foreign liquor in a gas tanker lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.