വ​ട​ക​ര ടൗ​ൺ​ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വെ​ച്ച അ​ഡ്വ. എം. ​കെ. പ്രേം​നാ​ഥി​ന്റെ മൃ​ത​ദേ​ഹ​ത്തി​ൽ അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​വ​ർ

അഡ്വ. എം.കെ. പ്രേംനാഥ്: സോഷ്യലിസ്റ്റ് ആശയങ്ങൾ മുറുകെപിടിച്ച നേതാവ്

വ​ട​ക​ര: സോ​ഷ്യ​ലി​സ്റ്റ് ആ​ശ​യ​ങ്ങ​ൾ മു​റു​കെ​പി​ടി​ച്ച നേ​താ​വാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച അ​ഡ്വ. എം.​കെ. പ്രേം​നാ​ഥ്. ലാ​ളി​ത്യ​വും വി​ന​യ​വും കൈ​മു​ത​ലാ​ക്കി​യ പ്രേം​നാ​ഥ് നേ​തൃ​ത്വ​വു​മാ​യി പ​ല​പ്പോ​ഴും ഇ​ട​ഞ്ഞ​പ്പോ​ൾ ത​ന്റെ ആ​ദ​ർ​ശ​ങ്ങ​ൾ മു​റു​കെ​പി​ടി​ച്ചു​ള്ള പോ​രാ​ട്ട​മാ​ണ് ന​ട​ത്തി​യ​ത്. വി​ന​യാ​ന്വി​ത​നാ​യ രാ​ഷ്ടീ​യ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​ട​മ​യാ​യ​തു​കൊ​ണ്ടു​ത​ന്നെ ജ​ന​ഹൃ​ദ​യ​ത്തി​ലാ​യി​രു​ന്നു പ്രേം​നാ​ഥി​ന്റ സ്ഥാ​നം.

കൊ​ച്ചി​യി​ൽ വി​മ​ത​യോ​ഗം വി​ളി​ച്ചെ​ന്ന കു​റ്റം​ചു​മ​ത്തി സം​സ്ഥാ​ന നേ​തൃ​ത്വം സോ​ഷ്യ​ലി​സ്റ്റ് ജ​ന​ത വൈ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​പ്പോ​ൾ പാ​ര്‍ട്ടി​വി​രു​ദ്ധ​മാ​യ ഒ​ന്നും താ​ന്‍ ചെ​യ്തി​ട്ടി​ല്ലെ​ന്നും ആ​ശ​യ​സ​മ​ര​മാ​ണ് ന​ട​ത്തി​യ​തെ​ന്നു​മാ​ണ് പ്ര​തി​ക​രി​ച്ച​ത്. അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്ത് ക്രൂ​ര​മാ​യ പൊ​ലീ​സ് മ​ർ​ദ​ന​ങ്ങ​ൾ​ക്കി​ര​യാ​യി ജ​യി​ലി​ൽ ക​ഴി​ഞ്ഞു. സോ​ഷ്യ​ലി​സ്റ്റ് മു​ദ്രാ​വാ​ക്യ​ങ്ങ​ൾ കേ​ട്ടു​വ​ള​ർ​ന്ന പ്രേം​നാ​ഥ് വി​ദ്യാ​ർ​ഥി ജീ​വി​ത​കാ​ല​ത്തു​ത​ന്നെ സോ​ഷ്യ​ലി​സ്റ്റ് നേ​താ​വാ​യി.

വി​ദ്യാ​ർ​ഥി​പ്ര​സ്ഥാ​ന​മാ​യ ഐ.​എ​സ്.​ഒ​വി​ലേ​ക്ക് ക​ട​ന്നു​വ​ന്ന അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട്ട് നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് പ്ര​ക​ട​നം ന​ട​ത്തി ന്റെ ​ക്രൂ​ര​മ​ർ​ദ​ന​ത്തി​നും ഇ​ര​യാ​യി. മു​ക്ക​ത്തെ ബി.​പി. മൊ​യ്തീ​ൻ, ഏ​റാ​മ​ല​യി​ലെ കു​ന്നോ​ത്ത് ശ​ങ്ക​ര​ൻ, ചോ​റോ​ട് മ​മ്പ​റ​ത്ത് ബാ​ല​ൻ നാ​യ​ർ, ന​ട​ക്കു​താ​ഴ​യി​ലെ എ.​പി. കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​ത്. നി​യ​മ​സ​ഭ സാ​മാ​ജി​ക​ൻ എ​ന്ന നി​ല​യി​ൽ വ​ട​ക​ര​യി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ ഉ​ൾ​പെ​ടെ നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ചു.

സോ​ഷ്യ​ലി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന് ശ​ക്ത​മാ​യ വ​ള​ക്കൂ​റു​ള്ള ഏ​റാ​മ​ല​യി​ലാ​ണ് രാ​ഷ്ടീ​യ​പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. 2006ൽ ​ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. യു.​ഡി.​എ​ഫ് പാ​ള​യ​ത്തി​ലെ​ത്തി സോ​ഷ്യ​ലി​സ്റ്റ് ജ​ന​ത സ്ഥാ​നാ​ർ​ഥി​യാ​യി വ​ട​ക​ര​യി​ൽ ര​ണ്ടാം അ​ങ്ക​ത്തി​നി​റ​ങ്ങി​യ​പ്പോ​ൾ പ്രേം​നാ​ഥി​ന് അ​ടി​പ​ത​റി. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ൽ ഇ​ര​ക​ൾ​ക്കൊ​പ്പം നി​ന്ന് ആ​നു​കൂ​ല്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

‘സ്വാ​ത​ന്ത്ര്യം ത​ന്നെ അ​മൃ​തം’ എ​ന്ന പു​സ്ത​ക​വും ര​ചി​ച്ചി​രു​ന്നു. പു​സ്ത​ക പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നാ​യി​രു​ന്നു. സോ​ഷ്യ​ലി​സ്റ്റ് നേ​താ​വി​ന്റെ പു​സ്ത​ക​പ്ര​കാ​ശ​നം മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റ​മു​ള്ള സു​ഹൃ​ദ് ബ​ന്ധ​ങ്ങ​ളെ കു​റി​ച്ചാ​യി​രു​ന്നു പ്രേം​നാ​ഥി​ന് പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്. രാ​ഷ്ടീ​യ​പ്ര​വ​ർ​ത്ത​ന​ത്തി​നു​പ​രി വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ ദൃ​ഢ​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ൽ മു​ൻ​നി​ര​യി​ലു​ള്ള നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ട​ക​ര​യി​ലും ഓ​ർ​ക്കാ​ട്ടേ​രി​യി​ലും ചോ​മ്പാ​ല​യി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു​​വെ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ രാ​ഷ്ടീ​യ സാം​സ്കാ​രി​ക രം​ഗ​ത്തു​നി​ന്ന​ട​ക്ക​മു​ള്ള നി​ര​വ​ധി പേ​ർ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ചു. ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​യോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

Tags:    
News Summary - Adv MK Premnath-A leader who adhered to socialist ideals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.