കോഴിക്കോട്: മാജിക് കൗതുകവും ആകാംഷയും ഉണ്ടാക്കുന്ന കലയാണ്. എന്നാൽ, ഈ കലാരൂപത്തെ നാടിന്‍റെ പൊതുപുരോഗതിക്കായി ഉപയോഗിക്കുന്ന കലാകാരനാണ് രാജീവ് മേമുണ്ട.
പ്രകൃതി സംരക്ഷണം, അന്ധവിശ്വാസം തുടങ്ങിയ വിഷയങ്ങളിൽ മാജിക് അവതരിപ്പിച്ച് സംസ്ഥാനത്തിനകത്തും പുറത്തും പ്രേക്ഷക ശ്രദ്ധനേടിയെടുത്ത രാജീവ് മേമുണ്ടയുടെ" അപകട ലഹരി " എന്ന 45 മിനുട്ട് ബോധവൽക്കരണ മാജിക്ക് പ്രേക്ഷകരിൽ കൃത്യമായ അവബോധം സൃഷ്ടിക്കുന്നു. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ അതിൽ നിന്ന് മോചിപ്പിക്കാനുള്ള മാർഗ്ഗങ്ങളും' മാജിക്കിൽ ദൃശ്യങ്ങളായി എത്തുന്നു.
ഇന്ന്, മാരക ലഹരിയുടെ ഉപയോഗം ഗ്രാമ-നഗരവ്യത്യാസമില്ലാതെ, വലിപ്പ, ചെറുപ്പമില്ലാതെ പിടികൂടിയിരിക്കയാണ്. ഒരോ ദിനപത്രവും ഇതിന്‍റെ സാക്ഷ്യങ്ങളാണ്. ഒരു ജില്ലയിൽ നിന്നുപോലും ലഹരിപിടികൂടിയ വാർത്തയില്ലാതെ പത്രങ്ങളില്ലെന്ന് വന്നിരിക്കുന്നു. പുതിയ തലമുറ ഈ വിപത്തിൽ നിന്നും മോചിപ്പിക്കണം. ഇവിടെയാണ് ബോധവൽക്കരണത്തിന്‍റെ പ്രസക്തി. മാജികിനു മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് രാജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.