ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം വ​ട​ക​ര​യി​ൽ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കലോത്സവങ്ങൾ അനാരോഗ്യകരമായ മത്സരവേദിയാവരുത് -മന്ത്രി

വടകര: സ്കൂൾ കലോത്സവങ്ങൾ അനാരോഗ്യകരമായ മത്സരങ്ങളുടെ വേദിയായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 61ാമത് കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവം വടകരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിലർ വിജയിക്കുന്നതും ചിലർ പരാജിതരാവുന്നതും സ്വാഭാവികമാണ്.

അർഹതപ്പെട്ടവരാണ് കലോത്സവങ്ങളിൽ മാറ്റുരക്കുന്നത്. വിജയവും അവർക്കു തന്നെയായിരിക്കും. കലോത്സവത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രചാരണവുമായി മുന്നോട്ടുപോകണം. സ്കൂളുകൾ കേന്ദ്രീകരിച്ച് അപകടകരമായ രീതിയിൽ ലഹരിസംഘങ്ങൾ പിടിമുറുക്കാൻ സാധ്യതയേറെയാണ്.

സ്കൂൾ കലോത്സവങ്ങൾ കൂട്ടായ്മയുടെ വിജയമാണ്. കേരളത്തിന്റെ മതനിരപേക്ഷ മനസ്സുകളാണ് കലോത്സവങ്ങളെ വിജയത്തിലെത്തിക്കുന്നതെന്നും കലോത്സവങ്ങളെ മികവുറ്റതാക്കിയ മണ്ണാണ് കടത്തനാടെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിച്ചു.

എം.എൽ.എമാരായ ടി.പി. രാമകൃഷ്ണൻ, ഇ.കെ. വിജയൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി, നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു, ജില്ല കലക്ടർ തേജ് ലോഹിത് റെഡ്ഡി, നഗരസഭ വൈസ് ചെയർപേഴ്സൻ കെ.കെ. വനജ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, സ്ഥിരം സമിതി അധ്യക്ഷ എൻ.എം. വിമല, സിന്ധു പ്രേമൻ, പി. സജീവ് കുമാർ, എ. പ്രേമകുമാരി, ഹയർ സെക്കൻഡറി ആർ.ഡി.ഡി പി.എം. അനിൽ, എ.ഡി വി.എച്ച്.എസ്.ഇ ഉബൈദുല്ല, ഡയറ്റ് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ, എ.കെ. അബ്ദുൽ ഹക്കീം, ഡി.ഇ.ഒമാരായ ഹെലൻ ഹൈസന്ത് മെൻഡോസ്, കെ.പി. ധനേഷ്, എ.ഇ.ഒമാരായ എം.കെ. ബഷീർ, എം.ആർ. വിജയൻ, വി. വിനോദ്, എസ്. വിനയരാജ്, സി.കെ. ആനന്ദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഡി.ഡി.ഇ സി. മനോജ് കുമാർ സ്വാഗതവും കെ. പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Arts festivals should not be a platform for unhealthy competition - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.