ല​ഹ​രി​ക്കെ​തി​രെ ഉ​ണ​ർ​വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പ​രി​ശീ​ല​ന ക്ലാ​സ് സി.​ഐ പി.​എം. മ​നോ​ജ്

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ലഹരിക്കെതിരെ ഉണർവ് പദ്ധതിക്ക് വടകരയിൽ തുടക്കം

വടകര: വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയാനും ബോധവത്കരണത്തിനുമായി പൊലീസ് നടപ്പാക്കുന്ന ഉണർവ് പദ്ധതിക്ക് വടകരയിൽ തുടക്കമായി. ആദ്യ ഘട്ടത്തിൽ ഹയർ സെക്കൻഡറി സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിൽ ആന്റി നാർകോട്ടിക് ക്ലബ്‌ രൂപവത്കരിക്കും. സ്കൂളുകളിൽ ചുമതല ''യോദ്ധാവ്''എന്ന പേരിൽ അറിയപ്പെടുന്ന അധ്യാപകനായിരിക്കും. വിദ്യാർഥികൾക്കിടയിലെ ലഹരി വിൽപന നടത്തുന്നവരെ പിടികൂടുകയും ഉപയോഗിക്കുന്നവരെ കൗൺസലിങ്ങും ബോധവത്കരണവും നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫിസർ എ.ഡി.ജി.പി വിജയ് സാഖറെയും കോഴിക്കോട് റൂറൽ ജില്ല നോഡൽ ഓഫിസർ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എസ്. ഷാജിയാണ്. ജില്ല ഉണർവ് പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി വടകര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കൻഡറി സ്കൂളുകളിലെയും കോളജുകളിലെയും തെരഞ്ഞെടുക്കപ്പെട്ട ''യോദ്ധാവ് ''പ്രതിനിധികൾക്കുള്ള ക്ലാസ് വടകര സി.ഐ പി.എം. മനോജ്‌ ഉദ്ഘാടനം ചെയ്തു. എസ്.ഐ എ.കെ. സജീഷ് അധ്യക്ഷത വഹിച്ചു. പി.ആർ.ഒ.കെ. സുനിൽ കുമാർ ക്ലാസെടുത്തു. ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർമാരായ അഷ്‌റഫ്‌ ചിറക്കര സ്വാഗതവും കെ. സുനിൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - Awakening project against drug addiction started in Vadakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.