വടകര: വടകര-തിരുവള്ളൂർ റോഡിൽ ബാങ്ക് റോഡിനു സമീപത്തെ വളവിൽ അപകടം തുടർക്കഥ. ചൊവ്വാഴ്ച പുലർച്ച മത്സ്യം കയറ്റിവന്ന വാൻ സ്വകാര്യ വ്യക്തിയുടെ മതിൽ ഇടിച്ചുതകർത്തു.
ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഒരു മാസം മുമ്പ് ഇതേ സ്ഥലത്ത് വ്യത്യസ്ത ദിവസങ്ങളിൽ മൂന്ന് അപകടമുണ്ടായിരുന്നു. റോഡ് നിർമാണത്തിലെ തകരാറാണ് വളവിൽ അപകടത്തിനിടയാക്കുന്നത്. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന് നാട്ടുകാർ പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഫണ്ട് ഇല്ലെന്ന് പതിവുപല്ലവി ആവർത്തിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് അപകടം കുറക്കാൻ ഒരു സംവിധാനവും ഉണ്ടാക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.