വടകര: ബസ് പണിമുടക്ക് കാരണം മൂന്നാം ദിനവും ദുരിതയാത്ര. വടകരയിൽ യാത്രക്കാർ വാഹനങ്ങൾ കിട്ടാതെ വലയുന്ന കാഴ്ചയാണ് എങ്ങും. കെ.എസ്.ആർ.ടി.സി പതിവ് സർവിസിന് പുറമെ അധിക സർവിസുകൾ ആരംഭിക്കാത്തത് യാത്രാദുരിതം ഇരട്ടിയാക്കി. പരീക്ഷക്കാലമായതിനാൽ വിദ്യാർഥികൾ ഏറെ ബുദ്ധിമുട്ടുകയാണ്.
വടകരയിൽനിന്ന് 26 ഷെഡ്യൂളുകളാണ് കെ.എസ്.ആർ.ടി.സി ഓപറേറ്റ് ചെയുന്നത്. സമരത്തെ തുടർന്ന് പുതുതായി ഒരു സർവിസുപോലും അധികമായി ഓടാത്തതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. ടൂറിസ്റ്റ് ബസുകൾ സർവിസ് ആരംഭിച്ചിട്ടുണ്ട്. പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ടെങ്കിലും ടൂറിസ്റ്റ് ബസ് സർവിസ് യാത്രക്കാർക്ക് ആശ്വാസമായിട്ടുണ്ട്.
മലയോര മേഖലയിൽ കടുത്ത പ്രതിസന്ധിയാണ് ഉടലെടുത്തത്.സ്വകാര്യ ജീപ്പുകളെയാണ് കൂടുതലായും മലയോര മേഖലയിലുള്ളവർ ആശ്രയിച്ചിരുന്നത്. ജീപ്പുകൾ ദീർഘദൂര ഓട്ടത്തിന് പോകുന്നതിനാൽ ദുരിതം ഇരട്ടിച്ചു. ടൗണുകളിലെത്തുന്നവർ രാത്രി വൈകി തിരിച്ചെത്തുന്ന അവസ്ഥയാണ്. കോവിഡിനുശേഷം പതിയെ തിരിച്ചെത്തിത്തുടങ്ങിയ വ്യാപാര മേഖലക്ക് കനത്ത തിരിച്ചടിയായി ബസ് പണിമുടക്ക് മാറിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ ആളനക്കം തീരെ കുറവാണ്. ടാക്സി ജീപ്പുകൾ ചില റൂട്ടുകളിൽ അമിത ചാർജ് ഈടാക്കുന്നത് വാക്തർക്കത്തിന് ഇടയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.