വടകര: മാക്കൂൽ പീടികയിൽ ബസ് സ്റ്റോപ്പ് തെരുവുപട്ടികൾ കൈയടക്കി, യാത്രക്കാർ പുറത്ത്. വോയ്സ് ഓഫ് മാക്കൂൽ പീടിക ബസ് സ്റ്റോപ്പാണ് തെരുവുപട്ടികൾ താവളമാക്കിയത്. തെരുവുപട്ടികളുടെ വിശ്രമകേന്ദ്രമായി ബസ് സ്റ്റോപ്പ് മാറിയതോടെ യാത്രക്കായി ബസ് സ്റ്റോപ്പിലെത്തുന്നവർ പെരുവഴിയിലാണ്.
വടകര നഗരത്തിൽ ഇടവഴികൾ മുതൽ ബസ് സ്റ്റാൻഡുകൾ വരെ തെരുവുപട്ടികളുടെ വിളയാട്ടമാണ്. തെരുവുപട്ടികൾ ഇടവഴികളിൽ തമ്പടിക്കുന്നത് കാൽനടയാത്രക്കാരിൽ ഭീതി പടർത്തുകയാണ്.
നഗരത്തിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള നിരവധിപേരാണ് ദിനംപ്രതി തെരുവുപട്ടികളുടെ ആക്രമണത്തിനിരയാവുന്നത്. അതിരാവിലെ ഹോട്ടലുകളിലും ട്യൂഷൻ സെന്ററുകളിലും മറ്റുമെത്തുന്ന വിദ്യാർഥികളടക്കം തെരുവുനായ്ക്കളെ പേടിച്ചാണ് യാത്ര ചെയ്യുന്നത്. ബസ് സ്റ്റാൻഡുകളിൽ യാത്രക്കാർക്കും തെരുവുനായ്ക്കൾ ഭീഷണിയാവുകയാണ്. നായ്ക്കളുടെ വർധന തടയാൻ ഒരു നടപടിയുമുണ്ടാവുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.