വടകര: കാത്സ്യം ഗുളികയിൽ വർണപ്പതാകകൾ വിരിച്ച് പ്രിയങ്ക ഏഷ്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടി. തട്ടോളിക്കരയിലെ കക്കുഴി പറമ്പത്ത് പ്രിയങ്കയാണ് കാത്സ്യം ഗുളികയിൽ വിവിധ രാജ്യങ്ങളുടെ പതാകകൾ അക്രലിക് പെയിൻറിങ് ഉപയോഗിച്ച് നിർമിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടം നേടിയത്. തലശ്ശേരി സ്കൂൾ ഓഫ് ആർട്സിലാണ് ഫൈനാൻസ് പഠനം പൂർത്തീകരിച്ചത്.
പ്രശസ്ത വാട്ടർ കളറിസ്റ്റ് വിനീഷ് മുദ്രിക, ചിത്രകാരന്മാരായ വേണുഗോപാലൻ, സത്യനാഥൻ എന്നിവരുടെ ശിഷ്യ കൂടിയാണ്. വീട്ടിൽ പാഴവസ്തുക്കളിൽ കരവിരുത് ഒരുക്കുന്നതിലും പ്രിയങ്ക മുൻ പന്തിയിലാണ്. ഗർഭിണിയായിരിക്കെ ബാക്കിയായ വർണങ്ങളിലുള്ള കാത്സ്യം ഗുളികകൾ ചേർത്തുവെച്ചപ്പോഴുള്ള സൗന്ദര്യം പതാകനിർമാണത്തിന് കലാകാരിയെ ചെന്നെത്തിക്കുകയായിരുന്നു. ഭർത്താവ്: ശോഭി ലാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.