വിഭാഗീയതയുടെ കനലെരിയുന്നു; വടകര ഏരിയ സമ്മേളനത്തിൽ രണ്ടു പ്രമുഖർ പുറത്ത്

വ​ട​ക​ര: സി.​പി.​എ​മ്മി​ൽ വി​ഭാ​ഗീ​യ​ത​യു​ടെ ക​ന​ലെ​രി​യു​ന്നു​വെ​ന്ന സൂ​ച​ന ന​ൽ​കി വ​ട​ക​ര ഏ​രി​യ സ​മ്മേ​ള​ന​ത്തി​ൽ ഏ​രി​യ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടു പ്ര​മു​ഖ നേ​താ​ക്ക​ൾ പു​റ​ത്ത്. മ​ണി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റും ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന ടി.​കെ. അ​ഷ്​​റ​ഫ്, വ​ട​ക​ര ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ പി.​കെ. സ​തീ​ശ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഴു പേ​രെ ഒ​ഴി​വാ​ക്കി​യാ​ണ് പു​തി​യ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി​യ​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​റ്റ്യാ​ടി മ​ണ്ഡ​ല​ത്തി​ൽ കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ഞ്ഞ​മ്മ​ദ് കു​ട്ടി​ക്ക് അ​നു​കൂ​ല സ​മീ​പ​നം സ്വീ​ക​രി​ച്ച​തും കെ.​കെ. ല​തി​ക​യു​ടെ തോ​ൽ​വി​യും ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തു​ണ്ടാ​ക്കി​യ അ​പ്രീ​തി​യാ​ണ് ടി.​കെ. അ​ഷ്​​റ​ഫി​െൻറ സ്ഥാ​നം തെ​റി​ച്ച​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

വ​ട​ക​ര ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ​പി​ടി​ക്കു​ന്ന പു​റ​ത്താ​യ പി.​കെ. സ​തീ​ശ​ൻ ദീ​ർ​ഘ​കാ​ലം കെ.​എ​സ്.​ടി.​എ​യു​ടെ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യി​രു​ന്നു. ഇ​രു​വ​രെ​യും അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​ഴി​വാ​ക്കി​യ​തി​ൽ അ​ണി​ക​ളി​ൽ ക​ടു​ത്ത അ​മ​ർ​ഷ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. എ​സ്. എ​ഫ്.​ഐ​യി​ലൂ​ടെ​യും ഡി.​വൈ.​എ​ഫ്.​ഐ​യി​ലൂ​ടെ​യും രാ​ഷ്​​ട്രീ​യ രം​ഗ​ത്ത് എ​ത്തി​യ ടി.​കെ. അ​ഷ​റ​ഫ് ഏ​രി​യ ക​മ്മി​റ്റി​യി​ലെ ഏ​ക ന്യൂ​ന​പ​ക്ഷ അം​ഗം കൂ​ടി​യാ​യി​രു​ന്നു.ക​ർ​ഷ​ക സം​ഘം ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ആ​യി പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി നേ​ര​ത്തേ സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​യി​രു​ന്നു.

ചി​ര​ണ്ട​ത്തൂ​ർ മേ​ഖ​ല​യി​ൽ സി.​പി.എ​മ്മി​‍െൻറ വ​ള​ർ​ച്ച​യി​ൽ ഇ​ദ്ദേ​ഹ​ത്തി​െൻറ പ​ങ്കു വി​ല​പ്പെ​ട്ട​താ​യി​രു​ന്നു. തി​രു​വ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​വി. സ​ഫീ​റ​യാ​ണ് പു​തി​യ ന്യൂ​ന​പ​ക്ഷ പ്ര​തി​നി​ധി. പു​റ​ത്താ​യ മ​റ്റു​ള്ള​വ​ർ പ്രാ​യാ​ധി​ക്യ​വും പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​ത​യി​ല്ലാ​യ്മ​യും പ​രി​ഗ​ണി​ച്ച് മാ​റ്റി​നി​ർ​ത്തി​യ​വ​രാ​ണ്. ജി​ല്ല ക​മ്മി​റ്റി അം​ഗം പി.​കെ. ദി​വാ​ക​ര​ൻ മാ​സ്​​റ്റ​റെ​യും ഏ​രി​യ ക​മ്മി​റ്റി​യി​ൽ​നി​ന്ന്​ ​ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന​തി​നാ​ലാ​ണ് മാ​റ്റി​യെ​തെ​ന്നാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ​ർ​ഷ​ത്തെ ഡി. ​വൈ.​എ​ഫ്.​ഐ, എ​സ്.​എ​ഫ്.​ഐ വ​ർ​ഗ ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ്.

ദേശീയപാത വികസനം വേഗത്തിലാക്കണം –സി.പി.എം

വ​ട​ക​ര: ദേ​ശീ​യ​പാ​ത വി​ക​സ​നം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് സി.​പി.​എം വ​ട​ക​ര ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. വി​ക​സ​ന​ത്തി​‍െൻറ ഭാ​ഗ​മാ​യി വ​ട​ക​ര ന​ഗ​ര​ത്തി​ൽ വ​രു​ന്ന ഭാ​ഗം മു​ഴു​വ​നാ​യും കോ​ൺ​ക്രീ​റ്റ് പി​ല്ല​റു​ക​ളും ഗ​ർ​ഡ​റു​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള വ​യാ​ഡ​ക്ട് അ​വ​ലം​ബി​ച്ചു​കൊ​ണ്ടു​ള്ള നി​ർ​മാ​ണം വേ​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞു. അ​ർ​ധ അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി​ക്കെ​തി​രെ​യു​ള്ള ദു​ഷ്പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക, വ​ട​ക​ര​യി​ലെ വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ബ​ന്ധി​പ്പി​ച്ച് ടൂ​റി​സം സ​ർ​ക്യൂ​ട്ട് ആ​രം​ഭി​ക്കു​ക, ക​ട​ൽ​തീ​ര​ങ്ങ​ളും പു​ഴ​യോ​ര​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ പ്ര​മേ​യ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.

പൊ​തു​ച​ർ​ച്ച​ക്കും ഗ്രൂ​പ്​ ച​ർ​ച്ച​ക്കും ജി​ല്ല സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ, ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റം​ഗം സി. ​ഭാ​സ്ക​ര​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി ടി.​പി. ഗോ​പാ​ല​ൻ എ​ന്നി​വ​ർ മ​റു​പ​ടി പ​റ​ഞ്ഞു. ആ​ർ. ബാ​ല​റാം, എ​ൻ.​കെ. അ​ഖി​ലേ​ഷ്, കെ.​സി. പ​വി​ത്ര​ൻ, വേ​ണു ക​ക്ക​ട്ടി​ൽ, ബി. ​സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. എം.​സി. പ്രേ​മ​ച​ന്ദ്ര​ൻ ക്ര​ഡ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റം​ഗ​ങ്ങ​ളാ​യ സി. ​ഭാ​സ്ക​ര​ൻ, വി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, പി. ​വി​ശ്വ​ൻ, കെ. ​കു​ഞ്ഞ​മ്മ​ദ്, ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​കെ. കു​ഞ്ഞി​രാ​മ​ൻ, കെ. ​ശ്രീ​ധ​ര​ൻ, പി.​കെ. ദി​വാ​ക​ര​ൻ, കെ.​കെ. ല​തി​ക, കെ.​കെ. ദി​നേ​ശ​ൻ, കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി, കെ.​ടി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, ടി.​പി. ബി​നീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി.​പി.​എം വ​ട​ക​ര ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി ടി.​പി. ഗോ​പാ​ല​നെ തെ​ര​ഞ്ഞെ​ടു​ത്തു.



Tags:    
News Summary - conflict in vadakara cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.