അ​ഴി​യൂ​രി​ൽ ദേ​ശീ​യ​പാ​ത നി​ർ​മാ​ണം പൊ​ലീ​സ് കാ​വ​ലി​ൽ

അ​ഴി​യൂ​ർ കു​ഞ്ഞി​പ്പ​ള്ളി​യി​ൽ പൊ​ലീ​സ് കാ​വ​ലി​ൽ ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്നു

അ​ഴി​യൂ​രി​ൽ ദേ​ശീ​യ​പാ​ത നി​ർ​മാ​ണം പൊ​ലീ​സ് കാ​വ​ലി​ൽ

വ​ട​ക​ര: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി ത​ട​ഞ്ഞ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ഴി​യൂ​ർ കു​ഞ്ഞി​പ്പ​ള്ളി​യി​ൽ ദേ​ശീ​യ​പാ​ത നി​ർ​മാ​ണം പൊ​ലീ​സ് കാ​വ​ലി​ൽ. ചൊ​വ്വാ​ഴ്ച വ​ട​ക​ര ഡി​വൈ.​എ​സ്.​പി ആ​ർ. ഹ​രി​പ്ര​സാ​ദ​ന്റെ നേ​തൃ​ത്വ​ത്തി​ൽ നൂ​റി​ല​ധി​കം പൊ​ലീ​സു​കാ​രാ​ണ് കു​ഞ്ഞി​പ്പ​ള്ളി​യി​ലെ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ സ്ഥ​ല​ത്ത് എ​ത്തി​യ​ത്.

കു​ഞ്ഞി​പ്പ​ള്ളി പ​രി​പാ​ല​ന ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള എ​സ്.​എം.​ഐ സ്കൂ​ൾ, കോ​ള​ജ് തു​ട​ങ്ങി​യ​വ​യു​ടെ മ​തി​ലു​ക​ൾ പൊ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച പൊ​ളി​ച്ചു​നീ​ക്കി​യി​രു​ന്നു. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ഡ്രെ​യി​നേ​ജ് നി​ർ​മാ​ണ​മാ​ണ് ആ​ദ്യം ന​ട​ത്തു​ന്ന​ത്. വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​യും ഇ​തോ​ടൊ​പ്പം ന​ട​ത്തു​ന്നു​ണ്ട്.

നേ​ര​ത്തെ പാ​തി​വ​ഴി​യി​ലാ​യ അ​ടി​പ്പാ​ത നി​ർ​മാ​ണ​ത്തി​നും തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്. എ​സ്.​ഐ സ്കൂ​ൾ മു​ത​ലു​ള്ള ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​ക്ക് പി​ന്നാ​ലെ പ​ള്ളി​യോ​ട് ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ലു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പി​ന്നീ​ട് തു​ട​ങ്ങും. ക​ട​ക​ളു​ടെ മു​ൻ​ഭാ​ഗ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി തു​ട​ങ്ങി​യി​ട്ടു​ണ്ട്. കു​ഞ്ഞി​പ്പ​ള്ളി മ​ഖാം ഉ​റൂ​സ് ന​ട​ക്കു​ന്ന​തി​നാ​ൽ 27വ​രെ പ​ള്ളി​യു​ടെ ഭാ​ഗ​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ക്കാ​ൻ സം​യു​ക്ത സ​മ​ര​സ​മി​തി ക​ല​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​ടി​പ്പാ​ത അ​നു​വ​ദി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യെ​ക്ക​ണ്ട് യാ​ത്രാ​ക്ലേ​ശം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തും. പ്ര​വൃ​ത്തി ന​ട​ക്കു​ന്നി​ട​ത്ത് ചൊ​വ്വാ​ഴ്ച സ​മ​ര​സ​മി​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും എ​തി​ർ​പ്പൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല.

സ​മ​ര​മു​ഖ​ത്ത് ഉ​റ​ച്ചു​നി​ന്ന് സ​മാ​ധാ​ന​പ​ര​മാ​യി ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​നാ​ണ് സ​മ​ര​സ​മി​തി​യു​ടെ തീ​രു​മാ​നം.കു​ഞ്ഞി​പ്പ​ള്ളി ടൗ​ണി​നെ ര​ണ്ടാ​യി വി​ഭ​ജി​ച്ച് പാ​ത ക​ട​ന്നു​പോ​കു​മ്പോ​ൾ ഉ​ണ്ടാ​വു​ന്ന ബു​ദ്ധി​മു​ട്ട് ഏ​റെ​യാ​ണ്. റെ​യി​ലി​നും ദേ​ശീ​യ​പാ​ത​ക്കു​മി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കു​മു​ള്ള​ത്. കു​ഞ്ഞി​പ്പ​ള്ളി​ക്ക് ഏ​താ​നും മീ​റ്റ​റു​ക​ൾ​ക്ക​ടു​ത്ത് അ​ഴി​യൂ​ർ-​മാ​ഹി ബൈ​പാ​സി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സം ഏ​റെ​യാ​ണ്. ഇ​തു​കൊ​ണ്ടു​ത​ന്നെ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ സ​മീ​പ​ന​മു​ണ്ടാ​വു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ.

Tags:    
News Summary - Construction of national highway in Azhiyur under police guard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.