വടകര: ട്രെയിൻ കടന്നുപോയതിനു പിന്നാലെ റെയിൽപാളത്തിൽ വിള്ളൽ. വൻ ദുരന്തം ഒഴിവായി. പുതുപ്പണം ബ്രദേഴ്സ് ബസ്സ്റ്റോപ്പിനു സമീപം റെയിൽപാളത്തിലാണ് വിള്ളൽ കണ്ടെത്തിയത്. നാട്ടുകാരുടെ അവസരോചിത ഇടപെടലിലാണ് ദുരന്തം ഒഴിവായത്.
തിങ്കളാഴ്ച വൈകീട്ട് ആറിനാണ് സംഭവം. മംഗള എക്സ്പ്രസ് കടന്നുപോയശേഷമാണ് പാളത്തിൽ വിള്ളൽ കണ്ടെത്തിയത്. സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് പാളത്തിൽ തീപ്പൊരി കണ്ടത്.
മണിയോത്ത് സഹൽ വടകര പൊലീസിൽ വിവരം അറിയിച്ചു. ആർ.പി.എഫ് എ.എസ്.ഐ ബിനീഷ്, കോൺസ്റ്റബ്ൾ ഷാജി, എസ്.എസ്. ബാലകൃഷ്ണൻ, സുരേഷ് ബാബു, നിധീഷ് രാജ് എന്നിവർ സ്ഥലത്തെത്തി താൽക്കാലികമായി ട്രെയിൻ കടത്തിവിടാനുള്ള പ്ലെയ്റ്റ് ഘടിപ്പിച്ചു.
റെയിൽപാളം തകരാറായതിനാൽ തിക്കോടിയിൽ പിടിച്ചിട്ട നേത്രാവതി രാത്രി 7.15ഓടെ വൈകി കടന്നുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.