വടകര : എൻ.സി കനാലിൽ പടവുത്തുംതാഴെ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നു. രണ്ട് ദിവസമായി കനാലിന്റെ വിവിധ ഭാഗങ്ങളിൽ മീനുകളെ ചത്തനിലയിൽ കണ്ടു തുടങ്ങിയത്. വിഷ വസ്തുക്കൾ കലക്കിയുള്ള മീൻ പിടിത്തത്തിന്റെ ഭാഗമാണോ മീനുകൾ ചത്തതെന്ന് സംശയമുണ്ട്.
മറ്റെന്തെങ്കിലും പ്രതിഭാസമാണോയെന്നും അന്വേഷിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് അധികൃതർ ഇതു സംബന്ധിച്ച് പരിശോധന നടത്തി. എൻ.സി കനാലിൽ വിഷം കലക്കി മീൻ പിടിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ദൂര ദിക്കുകളിൽ നിന്നടക്കം മീൻ പിടിത്ത സംഘങ്ങൾ രാത്രി കനാൽ പരിസരത്ത് തമ്പടിച്ച് മീൻ പിടിക്കുന്നത് പതിവാണ്.
വിഷം കലക്കിയുള്ള മീൻ പിടിത്തത്തിൽ ചെറുമീനുകൾ അടക്കം നശിക്കുന്നത് ആവാസ വ്യവസ്ഥയെ തന്നെ ബാധിക്കുന്ന സ്ഥിതിയുണ്ട്. വേനൽ കനക്കുന്നതിനാൽ കനാലിലെ വെള്ളം കുറഞ്ഞ് വരുകയാണ് ഈ സമയത്താണ് മീൻ പിടിത്തംസജീവമാകുന്നത്. വിഷാംശം വെള്ളത്തിൽ കലരുന്നത് കനാലിൽ കുളിക്കാനും അലക്കാനും എത്തുന്നവരെയും ബാധിക്കുന്നുണ്ട്.
വേനൽ കാലത്ത് നിരവധി കുടുംബങ്ങളാണ് കനാലിനെ ആശ്രയിക്കുന്നത്. കാലവർഷത്തിൽ കനാൽ ദുരിതം വിതച്ചിരുന്നു എന്നാൽ വെള്ളം കുറഞ്ഞപ്പോൾ ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയുമാണെന്ന് പരിസരവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.