വടകര: നിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പിന്റെ വ്യാപക പരിശോധന. 102 വാഹനങ്ങൾക്കെതിരെ നടപടി. നിയമലംഘനത്തിന് 7,01,000 രൂപ പിഴയും ഈടാക്കി. മോട്ടോർ വാഹന വകുപ്പ് കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ. ബിജുമോന്റെ നേതൃത്വത്തിൽ താലൂക്കിൽ ആറ് സ്ക്വാഡുകളായി തിരിച്ചാണ് പരിശോധന നടത്തിയത്.
കോഴിക്കോട് എൻഫോഴ്സ്മെന്റിലെ അഞ്ച് സ്ക്വാഡും വടകര ആർ.ടി.ഒക്ക് കീഴിലെ ഒരു സ്ക്വാഡും പരിശോധനയിൽ പങ്കെടുത്തു. അമിത വേഗതയിലും സീറ്റ് ബെൽറ്റ്, ഹെൽമറ്റ് ധരിക്കാതെയും ഇൻഷുറൻസ്, ഡ്രൈവിങ് ലൈസൻസ്, എയർ ഹോൺ, പ്രായപൂർത്തിയാകാതെ വാഹനം ഓടിക്കൽ, സ്വകാര്യ വാഹനങ്ങളിലെ കൂളിങ് ഗ്ലാസുകൾ, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങി 36ഓളം നിയമലംഘനങ്ങൾക്കാണ് കേസെടുത്തത്.
300ഓളം വാഹനങ്ങളാണ് പരിശോധിച്ചത്. ബുധനാഴ്ച രാവിലെ എട്ടിന് ആരംഭിച്ച പരിശോധന ഉച്ച രണ്ടിനാണ് അവസാനിച്ചത്. മേഖലയിൽ വാഹന നിയമലംഘനം വ്യാപകമാണെന്ന് പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.