വ​ട​ക​ര​യി​ൽ എ​ക്സൈ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

മോട്ടോർ വാഹനവകുപ്പ് പരിശോധന; 20 വാഹനങ്ങൾക്കെതിരെ നടപടി

വടകര: എക്സൈസും മോട്ടോർ വാഹനവകുപ്പും സംയുക്തമായി നടത്തിയ വാഹനപരിശോധനയിൽ 20 വാഹനങ്ങൾക്കെതിരെ നടപടി. ലഹരിമരുന്നുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് സംയുക്ത പരിശോധന നടത്തിയത്. 110 വാഹനങ്ങൾ പരിശോധിച്ചു.

20 വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം 38,000 രൂപ പിഴചുമത്തി. എയർ ഹോൺ, ഹെൽമറ്റ്, ഇൻഷുറൻസ്, ആഡംബര ലൈറ്റുകൾ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി സ്വീകരിച്ചത്. കൈനാട്ടി മേൽപാലം, ദേശീയപാത എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ എക്സൈസ് സി.ഐ ശ്രീനിവാസൻ, എ.എം.വി.ഐമാരായ വി.പി. ശ്രീജേഷ്, ഇ.കെ. അജീഷ്, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Department of Motor Vehicles Inspection-Action against 20 vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.