വടകര: പുതിയ ബസ് സ്റ്റാൻഡിൽ പൊളിച്ചുമാറ്റിയ ഓവുചാൽ മൂടിയില്ല, സ്ഥലം കെ.കെ. രമ എം.എൽ.എ സന്ദർശിച്ചു. പൊളിച്ചിട്ട ഓവുചാൽ മൂടാത്തതിനാൽ യാത്രക്കാരും പരിസരത്തെ കടക്കാരും ദുരിതത്തിലായിരുന്നു. സ്റ്റാൻഡിലെ മൂത്രപ്പുരയിലെയും ശുചിമുറിയിലെയും സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ ഒഴുകുന്ന ഓവുചാലിന്റെ സ്ലാബുകളാണ് നഗരസഭ അധികൃതർ തുറന്നിട്ടതെന്നാണ് പരാതി. സ്ലാബ് നീക്കി ഒരുമാസമായിട്ടും മൂടിയിട്ടില്ല. മാലിന്യത്തിൽനിന്നുള്ള ദുർഗന്ധം അസഹനീയമായിരുന്നു. ജനങ്ങൾ സഞ്ചരിക്കുന്ന ഭാഗത്തെ ഓവുചാൽ തുറന്നിട്ടത് അപകട ഭീഷണി ഉയർത്തിയിരുന്നു.
സ്ഥലം സന്ദർശിച്ച എം.എൽ.എ നഗരസഭ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി. നഗരസഭ ചെയർപേഴ്സനെയും സെക്രട്ടറിയെയും വിളിച്ച് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. രണ്ടു ദിവസത്തിനകം വിഷയം പരിഹരിക്കുമെന്ന് നഗരസഭ അധികൃതർ എം.എൽ.എക്ക് ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.