വടകര: ടൗണിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടക്ക് തീ പിടിച്ചു. പെട്ടെന്ന് അണച്ചതിനാൽ ഒഴിവായത് വൻ ദുരന്തം. കീർത്തി മുദ്ര തിയറ്ററിന് മുൻവശത്തുള്ള സെവൻ ഇയേഴ്സ് ടോയ്സ് ആൻഡ്ഗിഫ്റ്റ് എക്സ്ക്ലൂസീവ് ഷോറൂമിലാണ് തീപ്പിടിത്തമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് ഏേഴാടെയാണ് സംഭവം. തീപിടിത്തം ശ്രദ്ധയിൽപെട്ട ജീവനക്കാർ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. കടയിലെ പഴയ സാധനങ്ങൾക്കും റിപ്പയർ ചെയ്യാൻ വെച്ചിരുന്ന സൈക്കിളുകൾക്കുമാണ് തീപിടിച്ചത്.
വടകര ഫയർ സ്റ്റേഷനിൽ നിന്നും രണ്ട് യൂനിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പൊലീസും സ്ഥലത്തെത്തിയിരുന്നു. ബാങ്കും മറ്റ് നിരവധി വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പെെട്ടന്ന് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടില്ല. കെ.കെ. രമ എം.എൽ.എ സ്ഥലം സന്ദർശിച്ചു. സ്റ്റേഷൻ ഓഫിസർ കെ. അരുണിെൻറ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ മാരായ വി.കെ. ശശി, ടി. സജീവൻ, ഓഫിസർമാരായ അഭിലാഷ്, ജ്യോതികുമാർ, അനിൽ, ഷിജു, സുദീപ്, വിപിൻ ജാഹിർ, ശിബിഷാൽ, രതീഷ് എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.