വടകര റെയിൽവേ സ്റ്റേഷനിൽ പിടികൂടിയ വിദേശമദ്യവുമായി ആർ.പി.എഫും എക്സൈസും

വടകരയിൽ ട്രെയിനിൽ കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി

വടകര: ആർ.പി.എഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ ട്രെയിനിൽ കടത്തുകയായിരുന്ന 28 കുപ്പി വിദേശമദ്യം പിടികൂടി. ശനിയാഴ്ച ഉച്ച 12.40ന് മംഗളൂരു-കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചറിൽ കടത്തുകയായിരുന്ന മദ്യമാണ് ആളില്ലാത്ത നിലയിൽ പിടികൂടിയത്. ട്രെയിനിന്റെ പിൻ ഭാഗത്തെ ജനറൽ കമ്പാർട്ട്മെന്റിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

ക്രിസ്മസ്-ന്യൂ ഇയർ സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. പരിശോധനക്ക് ആർ.പി.എഫ് എ.എസ്.ഐ പി.പി. ബിനീഷ്, കോൺസ്റ്റബിൾമാരായ കെ. തമ്പി, എം. ഗിരീഷ്‌ കുമാർ, പി. രാജീവൻ, എക്സൈസ് പ്രിവന്റിവ് ഓഫിസർ എം.എം. ഷൈലേഷ് കുമാർ, സി.ഇ.ഒമാരായ കെ. സിനീഷ്, സുധീർ കുന്നുമ്മൽ, രാഹുൽ ആക്കിലേരി, ബി. ബബിത, ഡ്രൈവർ കെ.വി. ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Foreign liquor being smuggled by train was seized in Vadakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.