വടകര: പുതിയ ബസ്സ്റ്റാൻഡിനു സമീപം നഗരഹൃദയത്തിൽ കെട്ടിടത്തിൽ വൻ തീപിടിത്തം. നഗരസഭ പാർക്ക് റോഡിലെ ന്യൂ പാദകേന്ദ്ര ചെരിപ്പുകടയിലെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് 6.45ഓടെയാണ് സംഭവം.
തലശ്ശേരി സ്വദേശി ഖാലിദിെൻറ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് തീ പടർന്നത്. ഖാലിദിെൻറ ഉടമസ്ഥതയിലുള്ളതാണ് ചെരിപ്പുകട. കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന കട വീണ്ടും തുറക്കുന്നതിനുള്ള നവീകരണ പ്രവൃത്തി നടക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്.
നവീകരണത്തിെൻറ ഭാഗമായി ചെരിപ്പും ബാഗുകളും ഉൾപ്പെടെയുള്ള പഴയ സാധനങ്ങൾ കെട്ടിടത്തിെൻറ മുകൾനിലയിലേക്കു മാറ്റിയിരുന്നു. പുതുതായി എത്തിയ ചെരിപ്പുകളുടെ സ്റ്റോക്ക് താഴത്തെ നിലയിലാണ് സൂക്ഷിച്ചിരുന്നത്. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ള ചെരിപ്പുകളാണ് അഗ്നിക്കിരയായത്. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിെൻറ ഇൻറീരിയറിെൻറ ഒരു ഭാഗമാണ് കത്തിനശിച്ചത്. കെട്ടിടത്തിെൻറ തൊട്ടടുത്തുള്ള സഹകരണ ബാങ്കും ഹോട്ടലും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് തീ പടരാതിരുന്നത് വൻ അപകടസാധ്യത ഇല്ലാതാക്കി.
പ്ലാസ്റ്റിക്കിന് തീപിടിച്ചതും ഇടവിട്ടുണ്ടായ ആളിക്കത്തലും തീ അണക്കുന്നതിന് തടസ്സമായി. നാട്ടുകാരുടെയും പൊലീസിെൻറയും നേതൃത്വത്തിൽ വടകര, പേരാമ്പ്ര, കൊയിലാണ്ടി എന്നീ ഫയർസ്റ്റേഷനുകളിൽനിന്നുമെത്തിയ എട്ടോളം ഫയർ യൂനിറ്റുകൾ രണ്ടര മണിക്കൂറിലേറെ പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.