വടകര: താലൂക്കിലെ നെല്ലറയായ കുറ്റ്യാടി മണ്ഡലത്തിലെ വിവിധ പാഠശേഖരങ്ങളിൽ നെല്ല് ഉൽപാദനത്തിൽ വൻ വർധന. മണിയൂർ, ആയഞ്ചേരി, വേളം, കുറ്റ്യാടി, തിരുവള്ളൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ 804.561മെട്രിക്ക് ടൺ ഉൽപാദനമാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ വർഷം 683.8 മെട്രിക്ക് ടൺ ആയിരുന്നു ഉൽപാദനം. ഇത്തവണ 120.7 ടണ്ണിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. മുൻ വർഷങ്ങളിൽ കൊയ്ത്തുകാലയളവിൽ പാഠശേഖരങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തി നശിക്കുന്നത് പതിവായിരുന്നു. ജലവിതരണത്തിലുണ്ടായ കരുതലും കർഷകരുടെയും, കൃഷിവകുപ്പിന്റെയും, ജലസേചന വകുപ്പിന്റെയും മികച്ച പ്രവർത്തനങ്ങളുമാണ് മികച്ച രീതിയിലുള്ള കാർഷികോൽപാദനത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തുന്നത്. മികച്ച ഉത്പാദനം കൈവരിക്കുന്നതിന് വേണ്ടി പ്രയത്നിച്ച കർഷകർക്കും കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെയും കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.