വടകര : ഭർത്താവ് വിവാഹബന്ധം വേർപെടുത്തിയ ഭാര്യക്ക് ജീവനാംശമായി 36 ലക്ഷം രൂപ നൽകാൻ കോടതി വിധി. മംഗലാട് സി.വി ഹൗസിൽ പോക്കർ ഹാജിയുടെ മകൾ നസീലക്കാണ് ഭർത്താവ് കണ്ടോത്ത് നവാസ് ജീവനാംശം നൽകണമെന്ന് വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചത്. വടകര കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക ജീവനാംശമായി വിധിക്കുന്നത്. ഇതിനുപുറമെ ഇദ്ദകാല ചെലവിലേക്ക് 45,000 രൂപയും നൽകണം.
2018 ഏപ്രിൽ 15 നാണ് തലാഖ് ചൊല്ലി വിവാഹബന്ധം വേർപിരിഞ്ഞത്. ഈ വിവാഹബന്ധത്തിൽ ഇവർക്ക് ഒരാൺകുട്ടിയും പെൺകുട്ടിയുമുണ്ട്. ഖത്തറിൽ ജോലിയുള്ള നവാസ് വീണ്ടും വിവാഹിതനായി. അതിൽ ഒരു കുട്ടിയും ഉണ്ട്. മാസം 20,000 രൂപ നിരക്കിൽ 15 വർഷത്തേക്കാണ് കോടതി ജീവനാംശം വിധിച്ചത്. അന്യായക്കാരിക്കു വേണ്ടി അഡ്വ. സി.പി. പ്രേംദാസ് ബാബു, അഡ്വ. കെ.വി. ലേഖ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.