വടകര: മാധ്യമപ്രവർത്തകൻ ഐ.വി. ബാബുവിന്റെ അനുസ്മരണ വേദി കെ-റെയിലിനെതിരെ സമരപ്രഖ്യാപന വേദിയായി. വടകരയിൽ സംഘടിപ്പിച്ച ഐ.വി. ബാബു അനുസ്മരണം മേധ പട്കർ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ ധീരതയോടെ പൊരുതിയ പൊതുപ്രവർത്തകനാണ് ഐ.വി ബാബുവെന്നും അനുസ്മരണം സമരപോരാട്ടത്തിന് ഊർജം നൽകുമെന്ന് അവർ പറഞ്ഞു.
കെ-റെയിൽ കൈയേറ്റ വികസനമാണെന്നും ഭരണകൂടത്തിന്റെ തെമ്മാടി പ്രവർത്തനത്തെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കണമെന്ന് കെ.സി ഉമേഷ് ബാബു പറഞ്ഞു. കെ-റെയിൽ സമരത്തെ വർഗീയവാദികളുടെ സമരമായി ചാപ്പ കുത്തി പിന്നോട്ടടിപ്പിക്കാൻ കഴിയില്ലെന്നും ജീവിക്കാനുള്ള അതിജീവന സമരത്തിൽനിന്നും പിന്നോട്ടില്ലെന്നും ഷാജി പാണ്ട്യാല പറഞ്ഞു.
കെ-റെയിൽ സമരങ്ങളെ കരിനിയമങ്ങൾ കൊണ്ടുവന്ന് തകർക്കാൻ കഴിയില്ലെന്നും കെ-റെയിൽ വിവരങ്ങൾ ജനങ്ങളുമായി ചർച്ചചെയ്യാൻ മടിക്കുന്നത് വെല്ലുവിളിയാണെന്നും യൂത്ത് കോൺഗ്രസ് നേതാക്കളായ ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.