ഓർമശക്തിയിൽ അന്താരാഷ്ട്ര പുരസ്കാരത്തിെൻറ നിറവിൽ നാല് വയസ്സുകാരി ഇവാനിയ ഷനിൽ. അസാധാരണ ഓർമശക്തി പ്രകടിപ്പിക്കുന്ന കുട്ടികൾക്കുള്ള അന്താരാഷ്ട്ര പുരസ്കാരമായ കലാം ദി ലെജൻഡ് ആണ് അഴിയൂർ ഗ്രാമപഞ്ചായത്തിലെ കല്ലാമല കുഞ്ഞിപറമ്പത്ത് േക്ഷത്രത്തിന് സമീപം താമസിക്കുന്ന അധ്യാപക ദമ്പതികളുടെ മകളായ ഇവാനിയക്ക് ലഭിച്ചത്. പിതാവ് ഷനിൽ കൂരാറ എൽ.പി സ്കൂളിലും മാതാവ് ധന്യ കരിയാട് ന്യൂ മാപ്പിള എൽ.പി സ്കൂളിലും അധ്യാപകരാണ്.
ഇന്ത്യയിലെ സംസ്ഥാനങ്ങൾ, കേരളത്തിലെ ജില്ലകൾ, പ്രധാനമന്ത്രിമാർ, ജ്ഞാനപീഠം അവാർഡ് ജേതാക്കൾ എന്നിവ ഞൊടിയിടയിൽ ഇവാനിയ പറയും. 12 രാജ്യങ്ങളിലെ കറൻസികൾ, 30 മൃഗങ്ങൾ, പക്ഷികൾ, 25 പച്ചക്കറികൾ, 21 പഴങ്ങൾ, 20 ശരീരഭാഗങ്ങൾ, 18 കായികയിനങ്ങൾ, 60 വീട്ടുപകരണങ്ങൾ എന്നിവയുടെ പേരുകൾ നിഷ്പ്രയാസം പറയും. ഗെയിമുകൾ പെട്ടെന്ന് കളിച്ച് വിജയിക്കും. വിഡിയോയിൽ പ്രവർത്തനങ്ങൾ റെക്കോഡ് ചെയ്ത് അയച്ചതാണ് അവാർഡിന് പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.