വടകര: കളിക്കളം കൈയേറി കെട്ടിടം നിർമിക്കാനുള്ള നീക്കത്തിൽനിന്നു നഗരസഭ അധികൃതരും, സ്കൂൾ അധികൃതരും പിന്മാറണമെന്ന് കെ. മുരളീധരൻ എം.പി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പുതിയ കളിക്കളങ്ങൾ നിർമിക്കാൻ സർക്കാറും തദ്ദേശ സ്ഥാപനങ്ങളും ശ്രമിക്കുന്നതിനിടയിലാണ് വടകര നഗരസഭ അധികൃതർ കളിക്കളം ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്നുള്ള മിനി സ്റ്റേഡിയത്തിൽ കെട്ടിടം നിർമിക്കാനുള്ള നീക്കത്തിനെതിരെ സ്റ്റേഡിയം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്റ്റേഡിയം സംരക്ഷണ പ്രതിജ്ഞയും, ബഹുജന ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുറന്തോടത്ത് സുകുമാരൻ അധ്യക്ഷത വഹിച്ചു. കവി എടയത്ത് ശശീന്ദ്രൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുൻ നഗരസഭ വൈസ് ചെയർമാൻമാരായ എടയത്ത് ശ്രീധരൻ, പി. ഗീത, നഗരസഭ പ്രതിപക്ഷ നേതാവ് വി.കെ. അസീസ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ വ്യാസൻ കുരിയാടി, ഇ.ടി.കെ രാഘവൻ, വി.കെ. പ്രേമൻ, ജില്ലാ വോളിബാൾ അസോസിയേഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മാണിക്കോത്ത് രാഘവൻ, എൻ.ഐ.എസ് അത്‌ലറ്റിക്‌സ് കോച്ച് രാമചന്ദ്രൻ, വോളിബാൾ റഫറീസ് ബോർഡ് കൺവീനർ സി.വി. വിജയൻ, നാഷനൽ റഫറി പി.കെ. വിജയൻ, ബഷീർ പട്ടാര, വി. മോഹൻദാസ്, ടി.പി. മുസ്തഫ, പി. ജിഷ, അനിൽ, കെ.എൻ.എം അഖിൽ, കെ.ടി.കെ അജിത്ത്, അക്ഷയ് സദാനന്ദൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.