വടകര: കേരളത്തെ കൊള്ളയടിക്കുന്ന ഇടതുസർക്കാർ നാടിനു ബാധ്യതയാണെന്നും എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന വേട്ടയാടൽ രാഷ്ട്രീയമാണ് സംസ്ഥാന സർക്കാർ പിന്തുടരുന്നതെന്നും കെ. മുരളീധരൻ എം.പി. എ.ഐ കാമറ, കെ-ഫോൺ അഴിമതി അന്വേഷിക്കുക, കള്ളക്കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൺവീനർ എൻ.പി. അബ്ദുല്ല ഹാജി, എം.സി. വടകര, ബാബു ഒഞ്ചിയം, സതീശൻ കുരിയാടി, പ്രദീപ് ചോമ്പാല, പി.പി. ജാഫർ, ബാബു പറമ്പത്ത്, പി.എം. മുസ്തഫ, പുറന്തോടത്ത് സുകുമാരൻ, വി.കെ. പ്രേമൻ, പി.കെ.സി. റഷീദ്, കെ.പി. കരുണൻ, സി.കെ. വിശ്വനാഥൻ, സുബിൻ മടപ്പള്ളി, അഫ്നാസ് ചോറോട്, എം. ഫൈസൽ, നടക്കൽ വിശ്വൻ, വി. ഫൈസൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.