വടകര: തീർഥാടന ടൂറിസത്തിന്റെ ഭാഗമായി ലോകനാർകാവിൽ 4.50 കോടി രൂപ ചെലവിൽ കെട്ടിട നിർമാണം പൂർത്തിയായി. കെട്ടിടോദ്ഘാടനം 15ന് വൈകീട്ട് നാലിന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. പദ്ധതിയുടെ ഭാഗമായി 14 കുടുംബങ്ങൾക്ക് താമസിക്കാവുന്ന മുറികൾ, എയർ കണ്ടീഷൻ ചെയ്ത മുറികൾ, ഡോർമിറ്ററി, ഊട്ടുപുര, കളരിയും ചുറ്റുമതിൽ നിർമാണവുമാണ് പൂർത്തീകരിച്ചിരിക്കുന്നത്.
കളരി മ്യൂസിയം പ്രവൃത്തി ഉടനെ ആരംഭിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തിയത്. ഉദ്ഘാടന പരിപാടിയിൽ കെ. മുരളിധരൻ എം.പി, കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, മറ്റു ജനപ്രതിനിധികൾ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
ഉദ്ഘാടന പരിപാടിയുടെ ഭാഗമായി സാംസ്കാരിക ഘോഷയാത്ര, കളരിപ്പയറ്റ് പ്രദർശനം തുടങ്ങിയവയും നടക്കും. പരിപാടിയുടെ ഭാഗമായുള്ള ഘോഷയാത്ര ചല്ലിവയൽ സാംസ്കാരിക നിലയം പരിസരത്തുനിന്ന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.