മണിയൂർ: മുൻ മണിയൂർ പഞ്ചായത്ത് പ്രസിഡൻറും തോടർന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറുമൊക്കെയായി ഒന്നര പതിറ്റാണ്ടോളം പരാജയമറിയാത്ത ജനപ്രതിനിധിയായും നാല് പതിറ്റാണ്ട് കാലം ജനകീയ രാഷ്ട്രീയ പ്രവർത്തനത്തിെൻറ മറുവാക്കായും ജനങ്ങൾക്കിടയിൽ ജീവിച്ച തെക്കേടത്ത് ബാലൻ മാസ്റ്റർ ഓർമ്മയായിട്ട് നാല് വർഷം തികഞ്ഞു.
സാക്ഷരതാ പ്രവർത്തനങ്ങളുടെ മുൻനിര പോരാളിയായി തിരുവള്ളൂർ പഞ്ചായത്തിൽ അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസറായും പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരിൽ രൂപീകരിച്ച ബാലൻ തെക്കേടത്ത് സ്മാരക ട്രസ്റ്റ് കഴിഞ്ഞവർഷം മണിയൂർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങൾക്കും സ്റ്റീലിൽ തീർത്ത പോഡിയം വിതരണം ചെയ്തിരുന്നു. ഈ വർഷം തന്നെ അദ്ദേഹം മൂന്ന് പതിറ്റാണ്ടുകാലം അധ്യാപകനായി സേവനമനുഷ്ഠിച്ച അയ്യപ്പൻകാവ് യു.പി സ്കൂളിൽ അദ്ദേഹത്തിെൻറ പേരിൽ ലൈബ്രറി നിർമ്മിച്ചു നൽകി.
തണലിെൻറ കീഴിൽ പ്രവർത്തിക്കുന്ന മൈൽ സ്റ്റോൺ സ്പെഷ്യൽ സ്കൂളിൽ ഒത്തുചേർന്ന് അദ്ദേഹത്തെ അനുസ്മരിച്ചു. ചടങ്ങിൽ ഒ.ടി രാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി.എം. കണാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ആർ. പദ്മനാഭൻ, സി. വിനോദൻ, കൊളായി രാമചന്ദ്രൻ മാസ്റ്റർ , സത്യനാഥൻ മാസ്റ്റർ, പി.ടി.കെ. മുഹമ്മദലിമാസ്റ്റർ, പൊറ്റുമ്മൽ സജിത്ത്, മൂഴിക്കൽചന്ദ്രൻ , കുനിയിൽ ശ്രീധരൻ, രാജഗോപാലൻ മാസ്റ്റർ , മൂഴിക്കൽ ശ്രീധരൻ , ഉഷ നന്ദിനി ടീച്ചർ, സനില ടീച്ചർ, ശ്രീധരൻ മണിയൂർ, കെ.പി. അമ്മദ്, മൊയ്‌ദീൻ മാസ്റ്റർ, റഷീദ് മാസ്റ്റർ,സുനിൽ മുതുവന തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.