വടകര: നഗരത്തിൽ കടക്കുള്ളിൽ വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ തെളിവെടുപ്പ് പൂർത്തിയായി. പ്രതിയെ പൊലീസ് ശനിയാഴ്‌ച കോടതിയിൽ ഹാജരാക്കും. വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ചു ദിവസത്തേക്കാണ് പ്രതി തൃശൂർ വാടാനപ്പള്ളി സ്വദേശി തൃത്തല്ലൂർ അമ്പലത്ത് വീട്ടി മുഹമ്മദ് ഷെഫീക്കിനെ (22) പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
കൊല്ലപ്പെട്ട വ്യാപാരി രാജന്റെ പഞ്ചരത്ന മോതിരം പ്രതിയുടെ സുഹൃത്ത് കോഴിക്കോട് നരിക്കുനി സ്വദേശി രജിലേഷിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനുശേഷം മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടയിൽ കുറ്റിപ്പുറത്തിനും എടപ്പാളിനും ഇടയിൽ അപകടത്തിൽപെട്ടിരുന്നു. ഇവിടെ എത്തിച്ചും തെളിവെടുത്തു.
കഴിഞ്ഞ ദിവസങ്ങളിൽ പ്രതി കൊലക്കുമുമ്പ് താമസിച്ച താഴെ അങ്ങാടിയിലെ കെട്ടിടത്തിനുള്ളിലും കൊലപാതകം നടത്തിയ വനിത റോഡിലെ ഇ.എ ട്രേഡേഴ്സ്, കുപ്പിവെള്ളം വാങ്ങിയ ന്യൂ ഇന്ത്യ ഹോട്ടൽ, വടകര ബിവറേജസ് ഔട്ട്ലറ്റ്, തൃശൂരിൽ താമസിച്ച ലോഡ്ജ്, സ്വർണം വില്പന നടത്തിയ ജ്വല്ലറി, സ്വകാര്യ ധനകാര്യ സ്ഥാപനം, ബൈക്കിന് വ്യാജ നമ്പർ പ്ലേറ്റ് സ്ഥാപിച്ച സ്ഥാപനം, ബൈക്ക് ഉപേക്ഷിച്ച സ്ഥലം എന്നിവിടങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.