വടകര: സംസ്ഥാന വോളിബാൾ അസോസിയേഷൻ സഹകരണത്തോടെ നീലിമ നടക്കുതാഴയുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാന മിനി വോളിബാൾ ചാമ്പ്യൻഷിപ്പിലെ സൂപ്പർ സോൺ മത്സരത്തിൽ കോഴിക്കോടിന് ഇരട്ടക്കിരീടം. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ കോഴിക്കോട് കിരീടം കരസ്ഥമാക്കി.
ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം, കണ്ണൂർ എന്നിവയും പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ, എറണാകുളം ടീമുകളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
സമാപന സമ്മേളനവും ഉദ്ഘാടനവും വിജയികൾക്കുള്ള ട്രോഫി വിതരണവും നഗരസഭ വൈസ് ചെയർമാൻ പി.കെ. സതീശൻ നിർവഹിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ ടീമുകൾക്ക് സംഘാടക സമിതി വൈസ് ചെയർമാൻ എടയത്ത് ശ്രീധരൻ ട്രോഫികൾ വിതരണം ചെയ്തു. രാജീവൻ പറമ്പത്ത് അധ്യക്ഷത വഹിച്ചു.
വോളിബാൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി. ശ്രീനിവാസൻ, ജില്ല സെക്രട്ടറി കെ.കെ. മുസ്തഫ എന്നിവർ മെഡലുകൾ വിതരണം ചെയ്തു. എം. രാജൻ, എടയത്ത് ശശീന്ദ്രൻ, രാഘവൻ മാണിക്കോത്ത്, പുറന്തോടത്ത് ഗംഗാധരൻ, സി.വി. വിജയൻ, കെ.കെ. ബാബുരാജ്, പറമ്പത്ത് രവീന്ദ്രൻ, കെ.ടി.കെ. അജിത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.