ദേ​ശീ​യ​പാ​ത വി​ക​സ​നം; കെ​ട്ടി​ട ഉ​ട​മ​ക​ൾ കൊ​ള്ള​ലാ​ഭം കൊ​യ്യു​ന്നു

വ​ട​ക​ര: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പാ​രി​ക​ൾ പെ​രു വ​ഴി​യി​ലി​റ​ങ്ങു​മ്പോ​ൾ കെ​ട്ടി​ട ഉ​ട​മ​ക​ൾ കൊ​ള്ള ലാ​ഭം കൊ​യ്യു​ന്നു. കാ​ല​ങ്ങ​ളാ​യി ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ന​ട​ത്തി​വ​രു​ന്ന സ്വ​ന്തം സ്ഥാ​പ​ന​ങ്ങ​ൾ വി​ട്ടൊ​ഴി​യു​ന്ന ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഇ​രു​ട്ട​ടി​യാ​വു​ക​യാ​ണ് പു​തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ അ​ഡ്വാ​ൻ​സ് തു​ക​യും വാ​ട​ക​യും. അ​ഞ്ച് ല​ക്ഷം മു​ത​ൽ 15 ല​ക്ഷം രൂ​പ വ​രെ​യാ​ണ് ക​ട​ക​ൾ​ക്ക് അ​ഡ്വാ​ൻ​സ് ആ​യി കെ​ട്ടി​ട ഉ​ട​മ​ക​ൾ ചോ​ദി​ക്കു​ന്ന​ത്.

ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും മോ​ഹ​വി​ല രീ​തി​യി​ലാ​ണ് മാ​സ​വാ​ട​ക​യും നി​ശ്ച​യി​ക്കു​ന്ന​ത്. 2000ല​ധി​കം ക​ച്ച​വ​ട​ക്കാ​ർ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​​ന്‍റെ ഭാ​ഗ​മാ​യി കു​ടി​യി​റ​ക്ക​പ്പെ​ടു​മ്പോ​ൾ പ​ല​രും പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ​ക്കാ​യി നെ​ട്ടോ​ട്ട​മാ​ണ് ഇ​തു മു​ത​ലെ​ടു​ത്താ​ണ് വ​ൻ തു​ക അ​ഡ്വാ​ൻ​സ് ആ​യും വാ​ട​ക​യാ​യും വ​ർ​ധി​പ്പി​ച്ച​ത്. കെ​ട്ടി​ട​ങ്ങ​ൾ വാ​ട​ക​ക്ക് വാ​ങ്ങി ന​ൽ​കാ​ൻ ഇ​ട​നി​ല​ക്കാ​രും സ​ജീ​വ​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ കെ​ട്ടി​ട​ങ്ങ​ൾ ല​ഭി​ക്കാ​ൻ പ​ല വി​ധ​ത്തി​ലു​ള്ള വി​ല​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് ദേ​ശീ​യ പാ​ത​യോ​ര​ത്ത് പു​തു​താ​യി കെ​ട്ടി​ടം നി​ർ​മി​ച്ച​വ​ർ ഇ​ത്ത​ര​ത്തി​ൽ ലാ​ഭം കൊ​യ്യു​ന്ന​ത്.

ര​ണ്ടാം നി​ല​യി​ൽ അ​ഞ്ചു​ല​ക്ഷ​ത്തി​ൽ മു​ക​ളി​ലേ​ക്കും താ​ഴെ നി​ല​ക​ളി​ലാ​ണെ​ങ്കി​ൽ പ​തി​ന​ഞ്ചു ല​ക്ഷം രൂ​പ വ​രേ​യ്ക്കും എ​ത്തും. മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ അ​ഞ്ചു മാ​സ​ത്തെ വാ​ട​ക മു​ൻ​കൂ​റാ​യി ന​ൽ​കി​യാ​ൽ ക​ട​മു​റി​ക​ൾ ല​ഭി​ക്കു​മെ​ങ്കി​ലും സം​സ്ഥാ​ന​ത്തെ​വി​ടെ​യും ഇ​ല്ലാ​ത്ത ന്യാ​യ​മാ​ണി​വി​ടെ എ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പാ​ത വി​ക​സ​ന​ത്തി​​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​റി​ൽ നി​ന്നും ല​ഭി​ക്കേ​ണ്ട ന​ഷ്ട​പ​രി​ഹാ​രം പോ​ലും ല​ഭി​ക്കാ​തെ പ​ല​രും ചി​ട്ടി​യും, സ്ഥ​ലം ഈ​ടു​വെ​ച്ചും, ലോ​ൺ ത​ര​പ്പെ​ടു​ത്തി​യും ക​ട​മു​റി​ക​ൾ തേ​ടി​യെ​ത്തു​മ്പോ​ൾ ഭീ​മ​മാ​യ തു​ക കേ​ട്ട് പി​ന്നോ​ട്ട​ടി​ക്കു​ക​യാ​ണ്. നി​ല​വി​ൽ കെ​ട്ടി​ട നി​കു​തി​യും ഉ​ട​മ​ക​ൾ ക​ച്ച​വ​ടം ചെ​യ്യു​​ന്ന വ്യാ​പാ​രി​ക​ളെ കൊ​ണ്ടാ​ണ് അ​ട​പ്പി​ക്കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യും ക​ന​ത്ത മ​ഴ​യി​ൽ ന​ഗ​ര​ത്തി​ൽ വെ​ള്ളം ക​യ​റി ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട​വും ഉ​ൾ​പ്പെ​ടെ പ്ര​തി​സ​ന്ധി​യു​ടെ ചു​ഴി​യി​ൽ അ​ക​പ്പെ​ട്ട വ​ട​ക​ര​യി​ലെ വ്യാ​പ​രി​ക​ൾ​ക്ക് ന്യാ​യ വി​ല നി​ശ്ച​യി​ച്ചു മു​റി​ക​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Tags:    
News Summary - National Highway Development; Building Owners make a profit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.