വടകര: പുതിയ സബ് ജയില്‍ നിർമിക്കുന്നതിനായി പുതുപ്പണത്തെ ജലസേചന വകുപ്പിെൻറ 60 സെൻറ് ഭൂമി ജയില്‍ വകുപ്പിന് ലഭിച്ചു. ഇവിടെ, കെട്ടിടം നിർമിക്കുന്നതിനായി ആദ്യഗഡുവായി ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. മൂന്നുനില കെട്ടിടമാണ് നിർമിക്കുക. 250 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമുണ്ടാകും.
ഇതിനുപുറമെ, തടവുകാരെക്കൊണ്ട് ഭക്ഷണങ്ങളുണ്ടാക്കി വില്പന നടത്താനും പദ്ധതിയുണ്ട്. വെള്ളിയാഴ്ച രാവിലെ 10ന് വടകരയില്‍ നടക്കുന്ന ജയില്‍ക്ഷേമ ദിനാഘോഷം പരിപാടി നോര്‍ത്ത് സോണ്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ എം.കെ. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യും. പുതിയ കെട്ടിട നിർമാണം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
നിലവില്‍ വടകര സബ് ജയിലില്‍ 12 തടവുകാരെ പാര്‍പ്പിക്കേണ്ടിടത്ത് 20 റിമാൻഡ് പ്രതികളാണുള്ളത്. നേരത്തേ ഇത്, 40നു മുകളില്വരെയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അസൗകര്യങ്ങള്‍ മാത്രമല്ല സുരക്ഷാ പ്രശ്നം കൂടി ജയിലിനെ വേട്ടയാടാറുണ്ട്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് വടകര താലൂക്ക് ജയിലായി ഉപയോഗിച്ചിരുന്ന ഇവിടെ, പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയോ കാര്യമായ നവീകരണ പ്രവൃത്തികള്‍ നടത്തുകയോ ചെയ്തിട്ടില്ല.
ഓട് മേഞ്ഞ കെട്ടിടത്തിന് സുരക്ഷാകവചമായിട്ടുള്ളത് നേരിയ ഇരുമ്പുവലയാണ്. ഒരു ജീപ്പ് മാത്രമാണിവിടെ വാഹനമായിട്ടുള്ളത്. ആംബുലന്‍സുള്‍പ്പെടെയുള്ള സൗകര്യം വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. അധോലോക സംഘാംഗങ്ങള്‍വരെയുള്ള കോടികളുടെ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരെയടക്കം ഇവിടെ താമസിപ്പിക്കുന്നത് ഏറെ സുരക്ഷാപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു.
അടുത്തിടെ, വടകര മയക്കുമരുന്ന് കോടതിയില്‍ നിന്നും മലപ്പുറം, വയനാട് ജില്ലകളെ ഒഴിവാക്കിയിരുന്നു. ഇതോടെ, ലഹരികേസുമായി എത്തുന്നവരുടെ എണ്ണം കുറഞ്ഞിരിക്കയാണ്. നേരത്തേ, ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ജയിലിെൻറ പരിമിതികള്‍ പരിഹരിക്കുന്നതിനായുള്ള പ്രവൃത്തികള്‍ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.