വടകര: ഓർക്കാട്ടേരി ടൗൺ കാമറക്കണ്ണുകളിൽ സുരക്ഷിതമാവും. 16 സി.സി.ടി.വി കാമറകളാണ് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചത്. മർച്ചന്റ്സ് അസോസിയേഷനാണ് എടച്ചേരി പൊലീസിന്റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കിയത്. കുറ്റകൃത്യങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച കാമറകൾ മിഴിതുറക്കുന്നതോടെ ടൗൺ പൂർണമായും കാമറക്കണ്ണുകളിലാവും. കാമറകളുടെ സ്വിച്ച് ഓൺ വടകര ഡിവൈ.എസ്.പി ഹരിപ്രസാദ് നിർവഹിച്ചു.
കുറ്റകൃത്യങ്ങളും മയക്കുമരുന്ന് മാഫിയകളെയും തടയാനുള്ള പൊലീസിന്റെ പരിമിതികളെ മറികടക്കാൻ കാമറ സഹായകമാവുമെന്നും മർച്ചന്റ്സ് അസോസിയേഷൻ പ്രവൃത്തി അനുകരണീയമാണെന്നും റസിഡന്റ് അസോസിയേഷനുകളും മറ്റ് സന്നദ്ധ സംഘടനകളും മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇ.കെ. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. എടച്ചേരി സി.ഐ എം.ആർ. ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. സന്തോഷ് കുമാർ, എസ്.ഐ കെ. കിരൺ, എസ്.ഐ ആൽഫീ റസൽ, ടി.എൻ.കെ. പ്രഭാകരൻ, ദാമോദരൻ, കെ.കെ. കുഞ്ഞമ്മദ്, കുഞ്ഞിക്കണ്ണൻ, എ.കെ. ബാബു, രാജഗോപാലൻ ദയരോത്ത്, മൻമഥൻ, ശശീന്ദ്രൻ കുഞ്ഞിരാമൻ, ശശി കൂർകയിൽ, റിയാസ് കുനിയിൽ തുടങ്ങിയവർ സംസാരിച്ചു. വാസു ആരാധന നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.