വടകര: സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റൂറൽ ജില്ല പൊലീസ് മേധാവി ഡോ. അർവിന്ദ് സുകുമാർ മുന്നറിയിപ്പ് നൽകി. വിവിധ നിക്ഷേപങ്ങളിൽ ആകൃഷ്ടരാക്കി ചതിയിൽപെടുത്തിയാണ് പലർക്കും പണം നഷ്ടപ്പെടുന്നത്. അപരിചിതമായ ഫോൺ നമ്പറിൽനിന്നും വിളിക്കുന്ന വ്യക്തികളുമായി ആശയ വിനിമയം നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കണം. ഈ വർഷം ജില്ലയിൽ 75 സൈബർ കേസുകൾ രജിസ്റ്റർ ചെയ്തു.
35,31,177 രൂപ നഷ്ടപെട്ടതിൽ 12,67,520 രൂപ പരാതിക്കാർക്ക് തിരിച്ചുകിട്ടാനുള്ള നടപടി പൂർത്തിയായിട്ടുണ്ട്. സൈബർ കേസുകളിൽ 12 പേരെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി നിരവധി ബാങ്ക് അക്കൗണ്ടുകൾ പൂട്ടിക്കുകയുണ്ടായി. സൈബർ തട്ടിപ്പുകൾക്കിരയായാൽ ഉടൻ തന്നെ ടോൾ ഫ്രീ നമ്പർ ആയ 1930 നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.