വടകര: വിവാദങ്ങൾക്കും കാത്തിരിപ്പിനും വിരാമം. പൂവാടൻ ഗേറ്റ് അടിപ്പാത നിർമാണം അവസാനഘട്ട മിനുക്ക് പണിയിൽ; ഈ മാസം തുറന്നുകൊടുക്കും. അടിപ്പാതയിൽ 10 ദിവസം മാത്രമായുള്ള പ്രവൃത്തികളേ ബാക്കിയുള്ളുവെന്നും കാലാവസ്ഥ അനുകൂലമാണെങ്കിൽ ഉടൻ പ്രവൃത്തി പൂർത്തിയാക്കുമെന്നും റെയിൽവേ അധികൃതർ പറഞ്ഞു.
അടിപ്പാതയിൽ കെട്ടിക്കിടക്കുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കേണ്ടതുണ്ട്. പൈപ്പ് സ്ഥാപിച്ച് ശാശ്വത പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. അടിപ്പാത ഔദ്യോഗിക ഉദ്ഘാടനത്തിന് കാത്ത് നിൽക്കാതെ ഗതാഗതത്തിന് തുറന്ന് കൊടുക്കുകയും ഉദ്ഘാടനം പിന്നീട് നടത്താനുമാണ് അധികൃതരുടെ തീരുമാനം.
4 കോടി ചെലവിലാണ് പൂവാടൻ ഗേറ്റ് അടിപ്പാത പൂർത്തീകരിക്കുന്നത്. ഏറെ മുറവിളികൾക്കും പ്രക്ഷോഭങ്ങൾക്കും വഴി തെളിയിച്ച പൂവാടൻ ഗേറ്റ് അടിപ്പാത നിർമാണം പൂർത്തിയാവുന്നതോടെ മേഖലയിലെ ജനങ്ങൾ അനുഭവിക്കുന്ന യാത്രാക്ലേശത്തിന് പരിഹാരമാവും. 2021 മാർച്ച് 31നാണ് അടിപ്പാത പണിയാൻ പൂവാടൻ ഗേറ്റ് എന്നന്നേക്കുമായി അടച്ചത്. പ്രവൃത്തിക്ക് തുടക്കം കുറിച്ചിട്ട് മൂന്ന് വർഷം പൂർത്തിയാകുമ്പോഴാണ് തുറക്കുന്നത്.
പ്രവൃത്തി അനിശ്ചിതമായി നീണ്ടത് യാത്രയുടെ കാര്യത്തിൽ നാട്ടുകാർക്ക് വലിയതോതിലുള്ള ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത്.
ഇതിനു പരിഹാരം തേടി നിരവധി സമരമുഖങ്ങൾ തുറക്കപ്പെട്ടിരുന്നു. 2.20 കോടി രൂപയാണ് അടിപ്പാത നിർമാണത്തിന് ആദ്യ ഘട്ടത്തിൽ അനുവദിച്ചത്. പ്രവൃത്തി അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ചെലവ് 4 കോടിയിലെത്തിയത്. അടിപ്പാതയിൽ കെട്ടി നിൽക്കാൻ സാധ്യതയുള്ള വെള്ളക്കെട്ട് സംബന്ധിച്ച് ആശങ്ക നില നിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.