കോഴിക്കോട്: മലയാള സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പ്രമുഖ എഴുത്തുകാരനും നിരൂപകനും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന നേതാവുമായ പ്രഫ. കടത്തനാട്ട് നാരായണനനെ ആദരിച്ചു.
പുരോഗമന കലാസാഹിത്യ സംഘം വടകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരിച്ചത്. മേഖല പ്രസിഡന്റ് ഗോപി നാരായണനും സെക്രട്ടറി അനിൽ ആയഞ്ചേരിയും വീട്ടിലെത്തി പൊന്നാടയണിയിച്ചു. പി.കെ. സതീശൻ, പി.പി. മാധവൻ, മാഷിന്റെ ഭാര്യ ശ്രീമതി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പുരോഗമന കലാസാഹിത്യ സംഘം നേതൃത്വത്തിൽ വടകരയിൽ അനുമോദന ചടങ്ങും ഉപഹാര സമർപ്പണവും പിന്നീട് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.