വടകര: ജനകീയ ഇടപെടലിലൂടെ വടകര ആർ.ഡി.ഒ സി. ബിജു വിന് ലഭിച്ച റവന്യൂ അവാർഡ് വടകരക്ക് പൊൻതൂവലായി. 2021 ജൂലൈയിലാണ് വടകരയിൽ ആർ.ഡി.ഒ ആയി ബിജു ചുമതലയേറ്റത്. ഹയർ സെക്കൻഡറി അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
കൽപറ്റ എസ്.കെ.ജെ.എം ഹയർ സെക്കൻഡറി, കോഴിക്കോട് മോഡൽ ഹൈസ്കൂൾ എന്നിവിടങ്ങളിൽ 15 വർഷത്തോളം അധ്യാപകജീവിതം നയിച്ചു. 2016 ൽ ഒമ്പതാം റാങ്കോടെ വിജയിച്ച ബിജു കണ്ണൂരിൽ ഡെപ്യൂട്ടി കലക്ടറായിട്ടായിരുന്നു ആദ്യനിയമനം. കാഞ്ഞങ്ങാട് ആർ.ഡി.ഒ, കാസർകോട് എ.ഡി.എം, കോഴിക്കോട് എൽ.ആർ. ഡെപ്യൂട്ടി കലക്ടർ, മലപ്പുറം ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കലക്ടർ എന്നിവിടങ്ങളിൽ പ്രവർത്തിച്ചശേഷമാണ് വടകര ആർ.ഡി.ഒ ആയി ചുമതലയേറ്റത്.
ഭൂമിയുടെ തരം മാറ്റൽ അപേക്ഷകളിൽ തീർപ്പാക്കൽ, മുതിർന്ന പൗരന്മാരുടെ സുരക്ഷ, മിച്ചഭൂമി ഏറ്റെടുക്കൽ, ഭക്ഷ്യ സുരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കൽ, പൊതുവഴി തടസ്സം, കൈയേറ്റം എന്നിവർക്കെതിരെയുള്ള നടപടി, ക്രിമിനൽ നടപടിക്രമങ്ങളുടെ പൂർത്തീകരണം തുടങ്ങിയ മേഖലകളിൽ സ്തുത്യർഹമായ സേവനം നടത്തിയതിനാണ് അവാർഡിനായി തെരഞ്ഞെടുത്തത്. കോഴിക്കോട് ഒളവണ്ണ ഇരിങ്ങല്ലൂർ സ്വദേശിയാണ്. ഭാര്യ: പ്രസീത. മക്കൾ: നിരഞ്ജന, ഇഷാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.