വടകര: വാസയോഗ്യമല്ലാത്ത ഭിന്നശേഷി കുടുംബത്തിന്റെ വീടിന് വിദ്യാർഥികളുടെ കരുത്തിൽ പുനർജനി. പാക്കയിൽ പ്രദേശത്തെ കൃഷ്ണൻ -വനജ വയോദമ്പതികളുടെ കാലപ്പഴക്കംകൊണ്ട് വാസയോഗ്യമല്ലാതായ വീടാണ് വടകര എം.യു.എം ഹയർ സെക്കൻഡറി എൻ.എസ്.എസ് വളന്റിയർമാർ അറ്റകുറ്റപ്പണി നടത്തിയത്. കുടുംബം തീർത്തും ഒറ്റപ്പെട്ട നിലയിലാണ് താമസിച്ചുവരുന്നത്.
പൊളിഞ്ഞുവീഴാറായ വീട് അറ്റകുറ്റപ്പണി നടത്തുകയും മാസത്തിൽ കുടുംബത്തിന് ഭക്ഷണ കിറ്റുകൾ എത്തിച്ചുനൽകാനും എൻ.എസ്.എസ് വളന്റിയർമാർ സന്നദ്ധരായി. വീടുപണിക്കാവശ്യമായ പണം എം.യു.എം ഹയർ സെക്കൻഡറി ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനാണ് നൽകിയത്.
ഉദ്ഘാടനം വടകര നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ബിജു നിർവഹിച്ചു. പ്രിൻസിപ്പൽ സജീവ് കുമാർ അധ്യക്ഷത വഹിച്ചു. പി.കെ. ഷാനിൽ, മുഹമ്മദ്, ആദിൽ, റവാസ്, അജ്മൽ, ഇർഫാൻ, മുഹമ്മദ് സാബിത്, ഫവാസ്, പാർവണ എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം ഓഫിസർ എൻ.പി. ഹംസ സ്വാഗതവും നയന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.