വടകര: താഴെ അങ്ങാടിയിൽ കെട്ടിടം അപകടാവസ്ഥയിൽ, റോഡ് താൽക്കാലികമായി അടച്ചു. താഴെ അങ്ങാടി ചക്കരതെരു കാലിച്ചാക്ക് വിപണന കേന്ദ്രത്തിലെ കെട്ടിടമാണ് അപകടാവസ്ഥയിലായത്. ഒന്തം റോഡ് റെയിൽ ഓവർ ബ്രിഡ്ജ് വഴി മുനിസിപ്പൽ ഓഫിസിലേക്കുള്ള വഴിയിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. വർഷങ്ങളുടെ പഴക്കമുള്ള കെട്ടിടമാണ് തകർച്ച ഭീഷണി നേരിടുന്നത്. നേരത്തേ കെട്ടിടത്തിന് ചെറിയ വിള്ളലുകളുണ്ടായിരുന്നു.
കാലവർഷം ശക്തമായതോടെയാണ് കെട്ടിടം കൂടുതൽ അപകടാവസ്ഥയിലായത്. വടകരയിലെ പ്രധാന കാലിച്ചാക്ക് വ്യാപാര കേന്ദ്രമായ ഇവിടെ നിരവധി തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. സമീപത്തുള്ള റോഡിലൂടെ വിദ്യാർഥികളും നാട്ടുകാരും ഉൾപ്പെടെ സഞ്ചരിക്കുന്നതിനാൽ അപകട സാധ്യത ഏറെയാണ്. ഇത് മുന്നിൽകണ്ടാണ് പൊലീസിന്റ നേതൃത്വത്തിൽ റോഡ് താൽക്കാലികമായി അടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.