വടകര: കൊളാവിപ്പാലത്ത് മിനിഗോവ എന്നറിയപ്പെടുന്ന കടലോരത്ത് കുടുംബത്തോടൊപ്പം ഉല്ലാസത്തിനെത്തിയ പെണ്‍കുട്ടി തിരമാലയില്‍പെട്ട് മരിച്ചു. മണിയൂര്‍ കുറുന്തോടിയിലെ കുഴിച്ചാലിൽ റിജുവിെൻറ മകൾ സനോമിയ (11) ആണ് മരിച്ചത്. കടലോരത്ത് അമ്മയോടൊപ്പം നില്ക്കുമ്പോള് അബദ്ധത്തില്‍ വീഴുകയും ആഞ്ഞടിച്ചെത്തിയ തിരമാലയില്പെടുകയുമായിരുന്നു. ഇത്തിള്‍ വാരുന്ന മത്സ്യത്തൊഴിലാളികള്‍ കുട്ടിയെ രക്ഷപ്പെടുത്തി. ഗുരുതരാവസ്ഥയിലായ കുട്ടിയെ വടകര സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാത്രി ഒമ്പതോടെ മരിച്ചു.
ശനിയാഴ്ച പകൽ മൂന്നോടെയാണ് അപകടം നടന്നത്. മിനി ഗോവയായി വിശേഷിപ്പിക്കുന്ന ഈ പ്രദേശത്ത് നിരവധി പേരാണ് വിനോദത്തിന് എത്തുന്നത്. മാതാവ്: സജിമ. സഹോദരി: സിയോന. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.