വടകര: കായിക സ്വപ്നങ്ങൾക്ക് നിറം പകർന്ന് നഗരസഭയുടെ സ്വപ്ന പദ്ധതിയായ നാരായണനഗരം ഇൻഡോർ സ്റ്റേഡിയം നിർമാണം അന്ത്യഘട്ടത്തിൽ അഞ്ചു കോടി കൂടി അനുവദിക്കും.കായിക വിനോദ പദ്ധതികളെ ഒരു കുടക്കീഴിലാക്കുകയെന്നതാണ് സ്റ്റേഡിയം നിർമാണത്തിലൂടെ ലക്ഷ്യമിട്ടത്. ബാഡ്മിന്റൺ, ബാസ്കറ്റ്ബാൾ, വോളിബാൾ, എന്നിവക്കായുള്ള കോർട്ടും പുറമെ ഫുട്ബാൾ ഗ്രൗണ്ടും ഉൾപ്പെടുത്തിയാണ് സ്റ്റേഡിയം നിർമിച്ചത്. സ്റ്റേഡിയത്തിന്റ രണ്ടു ഘട്ടങ്ങൾ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 6,09,23,160 രൂപ ഉപയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്.
കിറ്റ്കോയുടെ നേതൃത്വത്തിൽ 15,94,89,000 രൂപയുടെ പ്രവൃത്തിയാണ് അന്ത്യഘട്ടത്തിലെത്തിയത്. കായിക പരിശീലനത്തിനും മത്സരങ്ങൾക്കും സ്റ്റേഡിയം സജ്ജമാക്കുന്നതിന് ആവശ്യമായ സിവിൽ, ഇലക്ട്രിക്കൽ, ഇ.എൽ.വി, ഇന്റീരിയർ ഫർണിച്ചർ പ്രവൃത്തികൾ ലാൻഡ്സ്കേപ്പിങ്, കോമ്പൗണ്ട് വാൾ, ഇന്റർലോക്ക്, ചെയിൻലിങ്ക് ഫെൻസിങ്, കോട്ടസ്റ്റോൺ ഉപയോഗിച്ച ഗാലറി ഫ്ലോറിങ് ഉൾപ്പെടെയാണ് പൂർത്തീകരിക്കാനുള്ളത്. ഇതിനാവശ്യമായ ഫണ്ടിൽ അഞ്ചുകൂടി രൂപകൂടി അനുവദിക്കുമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. ഇതു സംബന്ധിച്ച് നഗരസഭ സമർപ്പിച്ച എസ്റ്റിമേറ്റ് കിഫ്ബിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട് അടുത്ത യോഗത്തോടെ ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.