വടകര: അശാസ്ത്രീയ നിർമാണം കാരണം ദേശീയപാതയിൽ കനത്ത മഴയിൽ സംരക്ഷണഭിത്തി വീണ്ടും ഇടിഞ്ഞു. മടപ്പള്ളി മാച്ചിനാരിയിലാണ് ദേശീയപാതയുടെ സോയിൽ നെയിലിങ് നടത്തിയ ഭാഗം ഇടിഞ്ഞത്. രണ്ടാഴ്ച മുമ്പ് മുക്കാളിയിൽ സോയിൽ നെയിലിങ് നടത്തിയ ഭാഗം തകർന്നുവീണിരുന്നു. പിന്നാലെ, വീണ്ടും ഭിത്തി തകർന്നത് നിർമാണത്തിലെ അശാസ്ത്രീയതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ദേശീയപാതയോരത്തെ കോൺക്രീറ്റ് ഭിത്തിക്ക് താഴെയാണ് പ്രധാന പാത സ്ഥിതി ചെയ്യുന്നത്. മുകളിൽ ചെറിയ റോഡും ഇതിന് തൊട്ട് വീടുകളുമുണ്ട്. വീടുകൾക്ക് ഭീഷണിയുണ്ട്. ഭിത്തി തകർന്നതോടെ മാച്ചിനാരി ഹെൽത്ത് സെന്റർ റോഡ് വഴിയുള്ള യാത്ര മുടങ്ങി. നിലവിൽ സംരക്ഷണ ഭിത്തി തകർന്നത് ദേശീയപാതക്ക് ഭീഷണിയല്ലെങ്കിലും മണ്ണിടിച്ചിൽ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിച്ചാൽ അപകടക്കുരുക്കാവും.
തകർന്നുവീഴാൻ പാകത്തിലുള്ള കൂറ്റൻ സിമന്റ് പാളികൾ അപകട ഭീഷണി ഉയർത്തുന്നുണ്ട്. മഴ കൂടുതലുള്ള പ്രദേശത്തിന് യോജിക്കാത്ത സോയിൽ നെയിലിങ് അപകടങ്ങൾ വിളിച്ചുവരുത്തുമെന്ന് നേരത്തെ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതാണ്. ഇത് മുഖവിലക്കെടുക്കാതെ നടത്തിയ നിർമാണമാണ് അപകടങ്ങളിലേക്ക് നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.