വടകര: നഗരത്തിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുമ്പോൾ പൊലീസ് നോക്കുകുത്തി. സന്ധ്യമയങ്ങുന്നതോടെ വിവിധ കേന്ദ്രങ്ങളിൽ കഞ്ചാവ്, മയക്കുമരുന്ന്, മദ്യപസംഘങ്ങളുടെ വിളയാട്ടമാണ്. വടകര പുതിയസ്റ്റാൻഡ്, പഴയസ്റ്റാൻഡ് കേന്ദ്രീകരിച്ച് എത്തുന്ന ഇത്തരം സംഘങ്ങൾ പൊതുജീവിതത്തിന് തടസ്സമായിട്ടുണ്ട്. കഴിഞ്ഞ ദിവസം നഗരത്തിൽ നഗരസഭ സ്ഥാപിച്ച ചെടിച്ചട്ടികളടക്കം തകർത്തു.
പൊലീസ് സ്റ്റേഷനോട് ചേർന്ന പ്രധാന പാതയിലാണ് ചെടിച്ചട്ടികൾ തകർത്തത്. പൊലീസിെന്റ രാത്രി പരിശോധനകൾ വേണ്ട രീതിയിൽ നടക്കുന്നില്ലെന്നാണ് ഇത് തെളിയിക്കുന്നത്. വെള്ളിയാഴ്ച രാത്രി എട്ടിന് പഴയ ബസ്റ്റാൻഡിൽ തമ്പടിച്ച നാടോടികൾ തമ്മിൽ കൂട്ടത്തല്ലുണ്ടായി. അടിപിടിയിൽ ഒരാൾക്ക് മാരക പരിക്കേറ്റു. ഇയാളെ ആംബുലൻസ് വരുത്തിയാണ് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. ഇവർക്കിടയിലെ ചിലർ കഞ്ചാവുൾപ്പെടെ ലഹരി വസ്തുക്കളുടെ വാഹകരായി പ്രവർത്തിക്കുന്നതായി ആരോപണമുണ്ട്. ടൗണിന്റെ ഇടവഴികൾ കേന്ദ്രീകരിക്കുന്ന മദ്യ- മയക്കുമരുന്ന് സംഘങ്ങൾ കാൽനടയാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾ അടയുന്നതോടെ ടൗൺ സാമൂഹിക വിരുദ്ധരുടെ കൈകളിലാണ്.
നേരത്തേ ടൗണിൽ വ്യാപാരി കൊല്ലപ്പെട്ട സംഭവം ഉണ്ടായി. വടകര പൊലീസ് സ്റ്റേഷനിൽ യുവാവിെന്റ മരണത്തോടനുബന്ധിച്ച് മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റിയിരുന്നു. പുതുതായി ജില്ലയുടെ പല ഭാഗങ്ങളിൽനിന്ന് എത്തിയ ഉദ്യോഗസ്ഥർക്കാക്കാകട്ടെ നഗരത്തിലെ സംഭവങ്ങളെ സംബന്ധിച്ച് അറിവ് ഇല്ലാത്തത് പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥരെയാണ് തലങ്ങും വിലങ്ങും മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.