വടകര: കുരിയാടിയിൽ ഹാർബർ സ്ഥാപിക്കാൻ ഒരു മാസത്തിനുള്ളിൽ പഠനം പൂർത്തീകരിക്കും. വടകരയിൽ നടന്ന തീരസഭയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചത്. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന തീരദേശ സദസ്സിന് മുന്നോടിയായുള്ള ചർച്ചയിലാണ് തീരുമാനം.
മന്ത്രിയുടെ സാന്നിധ്യത്തിലുള്ള ചർച്ചയിൽ ജനപ്രതിനിധികളും മത്സ്യത്തൊഴിലാളി പ്രതിനിധികളും പങ്കെടുത്തു. കുരിയാടിയില്‍ ഹാര്‍ബര്‍ സ്ഥാപിക്കാൻ സാധ്യത പഠനത്തിന് ശേഷം ചെന്നൈ ആസ്ഥാനമായുള്ള നോഡല്‍ ഏജന്‍സിയെ കൊണ്ട് വിശദമായ പഠനം ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് തീരുമാനം സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചോമ്പാല്‍ ഹാര്‍ബര്‍ നവീകരണവുമായി ബന്ധപ്പെട്ട് ഹാര്‍ബര്‍ മാനേജ്മെന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിർദേശിച്ചു. മേയ് 30ന് യോഗം ചേരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വടകര മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ 527 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കി വരുന്നതായും പദ്ധതി പൂര്‍ത്തിയാകുന്നതോടെ ജലദൗര്‍ലഭ്യതക്ക് പരിഹാരമാകുമെന്നും ജലവകുപ്പ് ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. അഴിത്തല ഫിഷിങ് സെന്റര്‍ നിർമിക്കാനായി വിശദമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
മടപ്പള്ളി, മാടാക്കര സ്കൂളുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച വിഷയം എന്നിവ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും. കടല്‍ഭിത്തി നിർമിക്കേണ്ട സ്ഥലങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും വിഷയം ജലവിഭവ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ചര്‍ച്ചയില്‍ മന്ത്രി പറഞ്ഞു. മത്സ്യ മാലിന്യത്തിൽ നിന്ന് വളം ഉൽപാദിപ്പിക്കുന്ന യൂനിറ്റ് അഴിയൂരിൽ സ്ഥാപിക്കണമെന്ന ആവശ്യവും തീരസദസ്സിൽ ഉയർന്നുവന്നു.
വടകര: മത്സ്യത്തൊഴിലാളി ക്ഷേമനിധി പരിഷ്കരിക്കുമെന്നും അര്‍ഹരായ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും ക്ഷേമനിധിയില്‍ അംഗങ്ങളാക്കുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്. വടകരയില്‍ തീരസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ക്ഷേമനിധിയിയിൽനിന്ന് അനര്‍ഹരെ ഒഴിവാക്കും.
മത്സ്യ തൊഴിലാളികള്‍ അപകടത്തില്‍പെടുന്ന സാഹചര്യം വര്‍ധിക്കുകയാണെന്നും അപകടരഹിതമായ മത്സ്യബന്ധനം ഉറപ്പാക്കാനായി നിയമം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. തീരദേശ മേഖലയില്‍ വാസയോഗ്യമായ വീടുകള്‍ ഉറപ്പു വരുത്തും. സി.ആര്.സെഡുമായി ബന്ധപ്പെട്ട് തീരദേശമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെട്ട് ഹിയറിങ് ഉള്‍പ്പെടെ സംഘടിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.പി. ഗിരിജ, നഗരസഭ വൈസ് ചെയർമാൻ പി. സജീവ് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. ശ്രീജിത്, ഐഷ ഉമ്മർ, പി.പി. ചന്ദ്രശേഖരൻ, മത്സ്യഫെഡ് ചെയർമാൻ കൂട്ടായി ബഷീർ, ആർ.ഡി.ഒ.സി ബിജു, ടി.പി. ഗോപാലൻ, പുറന്തോടത്ത് സുകുമാരൻ, കെ. പ്രകാശൻ, പി. സോമശേഖരൻ തുടങ്ങിയവർ സംസാരിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു സ്വാഗതവും ഫിഷറീസ് ജോ. ഡയറക്ടർ ആർ. അമ്പിളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.