വടകര: വീടിന്റ ടെറസിൽനിന്ന് ചാരായം വാറ്റിയ മൂന്നുപേരെ എക്സൈസ് പിടികൂടി. എക്സൈസ് സർക്കിൾസംഘം മണിയൂർ മന്തരത്തൂരിൽ നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റുന്നതിനിടയിൽ മൂന്നുപേർ പിടിയിലായത്. എളമ്പിലാട് കോയകുറ്റി വണ്ണത്താൻകണ്ടി അഖിലേഷ്, കുന്നപൊയിൽ മീത്തൽ ഷൈജു, വള്ളുപറമ്പിൽ സുനിൽകുമാർ എന്നിവരാണ് പിടിയിലായത്.
അഖിലേഷിന്റെ വീടിനു മുകളിൽനിന്നാണ് മൂവരുംചേർന്ന് ചാരായം വാറ്റിയത്. ഇവരിൽനിന്ന് 10 ലിറ്റർ വ്യാജ ചാരായവും 30 ലിറ്റർ വാഷും 50 ലിറ്റർ ചാരായം തയാറാക്കുന്നതിന് വേണ്ടിയുള്ള വാഷും വാറ്റുപകരണങ്ങളും ഗ്യാസ് കുറ്റിയും അടുപ്പും കണ്ടെടുത്തു.
പ്രിവന്റിവ് ഓഫിസർ തറോൽ രാമചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എക്സൈസ് ഓഫിസർമാരായ ജിജു, പി. ലിനീഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ സീമ, ഡ്രൈവർ ബബിൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.