വടകര: ആര്.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരെൻറ ഒമ്പതാമത് രക്തസാക്ഷിത്വ ദിനാചരണം കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഒഞ്ചിയം മേഖലയുടെ വിവിധഭാഗങ്ങളില്‍ ആചരിച്ചു. ആര്.എം.പി ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളിൽ പുഷ്പാര്‍ച്ചനയും പ്രഭാതഭേരിയും നടന്നു.
നെല്ലാച്ചേരിയില്‍ ടി.പിയുടെ വീട്ടിലെ സ്മൃതിമണ്ഡപത്തില്‍ ആര്.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു പുഷ്പചക്രം സമര്‍പ്പിച്ചു. അനുസ്മരണച്ചടങ്ങില്‍ കെ. ചന്ദ്രന് അധ്യക്ഷത വഹിച്ചു. ഫാഷിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനത്തിനുള്ള മറുപടിയാണ് വടകരയില്‍ ജനങ്ങള്‍ നല്‍കിയതെന്ന് എന്‍. വേണു പറഞ്ഞു. ടി.പി. ചന്ദ്രശേഖരന് 2010ല്‍ പ്രയോഗിച്ച അടവുനയമാണ് 2021ലും വിജയംകണ്ടത്. ദുരന്തമുഖത്ത് ആളുകളുടെ പ്രയാസങ്ങളെ മുതലെടുത്ത് കപടതകള് സൃഷ്ടിച്ചാണ് എല്‍.ഡി.എഫ് കേരളത്തില്‍ വിജയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വി.കെ. സുരേഷ് പതാക ഉയര്‍ത്തി. ടി.കെ. സിബി രക്തസാക്ഷി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.എം. ദാമോദരന്‍, വി.കെ. വിശ്വനാഥന്, നിയുക്ത എം.എൽ.എ കെ.കെ. രമ എന്നിവര്‍ സംസാരിച്ചു. ഓര്‍ക്കാട്ടേരി ഏരിയ കമ്മിറ്റി ഓഫിസില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ കുളങ്ങര ചന്ദ്രന്, എ.കെ. ബാബു, കെ. ദ്വീപുരാജ്, വിപിലേഷ് എന്നിവര്‍ പങ്കെടുത്തു. വള്ളിക്കാട് ടി.പി ബലികുടീരത്തില്‍ കെ.കെ. സദാശിവന്, വി.പി. ശശി, ഗീതാമോഹനന്, വി.കെ. പ്രസീന എന്നിവരും ഒഞ്ചിയം ബാങ്ക് പരിസരത്ത് വി.പി. അശോകന്, എം.ടി.കെ. പ്രകാശന്, കെ.പി. അജയന് അഴിയൂര്‍, ചിറയില്‍പീടികയില്‍ കെ. ഭാസ്കരന്, സി. സുഗതന്, വി.പി. പ്രകാശന് തുടങ്ങിയവരും നാദാപുരം റോഡ് ടി.കെ. സിബി, എം.വി. ദേവദാസ്, എ. പ്രബീഷ് എന്നിവരും ഏറാമല, കുന്നുമ്മക്കര, അഞ്ചുമൂല തുടങ്ങിയ സ്ഥലങ്ങളില്‍ ടി.എം. വിബിലേഷ്, ടി.കെ. പ്രമോദ്, ടി.കെ. ഗണേശന്, കെ.പി. സുദീര്‍, ജി. രതീഷ് എന്നിവരും നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.