വടകര: ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വടകര പുറങ്കരയിലെ അമാനസ് വളപ്പിൽ എ.വി. റിനൂപിന്റെ ചികിത്സക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ചികിത്സക്കായി ഏകദേശം 25 ലക്ഷം രൂപ ചെലവുവരും. കുടുംബത്തിന് ഭാരിച്ച ചെലവ് വഹിക്കാനാവാത്ത സാഹചര്യമാണ്. കഴിഞ്ഞ ദിവസം തലശ്ശേരി അണ്ടലൂർക്കാവ് ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് വരും വഴി കൊടുവള്ളി പാലത്തിനുസമീപം റിനൂപ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെടുകയായിരുന്നു. സംഭവത്തിൽ ഒരു കാൽ മുറിച്ചുമാറ്റേണ്ടി വന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇനിയും ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്.
ഗുരുതര പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നിലവിൽ ചികിത്സയിലാണ് റിനൂപ്. ഐ.ഡി.ബി.ഐ വടകര ബ്രാഞ്ചിൽ 1365104000146982 നമ്പറിൽ അക്കൗണ്ട് തുടങ്ങി. IBKL0001365 ആണ് ഐ.എഫ്.എസ്.സി കോഡ്. ഗൂഗ്ൾ പേ 9048520490. വാർത്ത സമ്മേളനത്തിൽ കൗൺസിലർ പി. വിജയി, വി. ശശീന്ദ്രൻ, ഇ. മനോജൻ, പി. അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.