വടകര: ശക്തമായ മഴയിലും കാറ്റിലും തണൽ മരം കാറിന് മുകളിൽ വീണു. ചോറോട് റാണി പബ്ലിക്ക് സ്കൂൾ റോഡിലെ തണൽ മരമാണ് റോഡരികിൽ നിർത്തിയിട്ട കാറിനു മുകളിൽ വീണത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. മരം മുറിഞ്ഞു വീണതോടെ ഗതാഗതം തടസ്സപ്പെട്ടു.
വടകര അഗ്നിരക്ഷ സേന ഓഫിസർ കെ. അരുണിന്റെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അസി. സ്റ്റേഷൻ ഓഫീസർ ടി. സജീവൻ, ഓഫിസർമാരായ വി.സി. വിപിൻ, കെ.കെ. സന്ദീപ്, എൻ.കെ. സ്വപ്‌നേഷ്, ടി. അബ്ദുൾ സമദ്, ടി. ഷിജേഷ്, സി. സന്തോഷ്, പി.ടി.കെ. സിബിഷാൽ, ഹോം ഗാർഡ് കെ. ഹരിഹരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.