വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടം മാറ്റിയതോടെ പൊടിയിൽ മൂടി യാത്രക്കാർ. കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിൽനിന്ന് സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്ന ഭാഗം വികസനത്തിന്റെ ഭാഗമായി കഴിഞ്ഞദിവസമാണ് പൊളിച്ചുമാറ്റിയത്. പകരം ദേശീയപാതയിൽനിന്ന് സ്റ്റാൻഡിലേക്ക് ഏതാണ്ട് മധ്യഭാഗത്തുകൂടിയാണ് പ്രവേശന കവാടം തുറന്നത്. സ്റ്റാൻഡിന്റെയും റോഡിന്റെയും ഭാഗങ്ങൾ പൊളിച്ചുമാറ്റി ടാർ ചെയ്യാതെ പ്രവേശനകവാടം തുറന്നതാണ് വിനയായത്.
ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതോടെ പൊടിപടലത്തിൽ മുങ്ങുകയാണ് സ്റ്റാൻഡും പരിസരവും. യാത്രക്കാർക്ക് പുറമെ സമീപത്തെ കടക്കാരും ദുരിതത്തിലാണ്. പൊടിപടലത്താൽ കടകളിൽനിന്നും ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്.
ഒന്നിലധികം ബസുകൾ ഒരുമിച്ച് സ്റ്റാൻഡിലേക്ക് കയറുമ്പോൾ ദുരിതം ഇരട്ടിയാണ്. പ്രവേശന കവാടം കോൺക്രീറ്റോ ടാറിങ്ങോ നടത്തിയില്ലെങ്കിൽ യാത്രക്കാർക്ക് സ്റ്റാൻഡിൽ നിൽക്കാൻപോലും കഴിയാത്ത അവസ്ഥയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.