വടകര: നഗരവും പരിസരപ്രദേശങ്ങളും വീണ്ടും തസ്കര ഭീതിയില്‍. വടകര ടൗണ്‍, ചോറോട്, കൈനാട്ടി, മടപ്പള്ളി, മേമുണ്ട എന്നിവിടങ്ങളിലാണ് മോഷ്ടാക്കളുടെ സാന്നിധ്യമുള്ളതായി പരാതിയുള്ളത്. ചിലയിടത്ത് സി.സി.ടി.വികളില്‍ അപരിചിതരായ മൂന്നും നാലും പേരെ കണ്ടതായി പറയുന്നു.
ഇതിനിടെ, കഴിഞ്ഞ ദിവസം ചോറോട് അകവളപ്പില്‍ ഭാഗത്ത് കള്ളന്മാർ നാട്ടുകാരുടെ പിടിയില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. അകവളപ്പില്‍ അബ്ദുൽ അസീസിെൻറ വീട് കുത്തിത്തുറന്ന മൂന്നംഗ സംഘം വീടാകെ അലങ്കോലമാക്കി. വീട്ടുകാര്‍ വിദേശത്താണ്. ഇവിടെനിന്ന് സ്വര്‍ണ പാദസരം മോഷ്ടിച്ചശേഷം സമീപത്തെ വാടക വീടിെൻറ പൂട്ട് പൊളിച്ചു. ഇതിെൻറ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ ഓടിമറയുകയായിരുന്നു. പ്രദേശത്തെ കുറിച്ച് കൃത്യമായി മനസ്സിലാക്കിയാണ് കള്ളന്മാർ രംഗത്തിറങ്ങുന്നതെന്നാണ് വിലയിരുത്തല്‍.
മേമുണ്ട മഠം റോഡില്‍ മോഷണശല്യം വ്യാപകമാവുകയാണ്. ഇവിടെ, മൊട്ടേമ്മല്‍ സലാമിെൻറ വീട്ടിലാണ് ആദ്യം മോഷണം നടന്നത്. സലാമും കുടുംബവും വിദേശത്താണ്. വസ്ത്രങ്ങളാണ് ഇവിടെനിന്ന് കളവുപോയത്. നെരോത്ത് താഴക്കുനി സത്യന്, മഠത്തിനു സമീപം പ്രകാശന് എന്നിവരുടെ വീടുകളിലും കളവ് നടന്നു.
വലിയ രീതിയിലുള്ള മോഷണസംഘം വടകര മേഖലയില്‍ തമ്പടിച്ചതായി സംശയമുണ്ട്. ഇക്കൂട്ടര്‍ നാട്ടിന്പുറത്തുള്പ്പെടെ വാടക വീടുകളിലും മറ്റും തങ്ങി പ്രദേശത്തെ കുറിച്ച് മനസ്സിലാക്കിയാണ് മോഷണത്തിനിറങ്ങുന്നതെന്ന സംശയത്തിലാണ് പൊലീസ്. ഈ സാഹചര്യത്തില്‍ അപരിചിതരെ കണ്ടാല്‍ അറിയിക്കണമെന്നാണ് പൊലീസ് പറയുന്നത്. ഒരു വര്‍ഷം മുമ്പും ഇതേ സാഹചര്യമായിരുന്നു വടകരയില്‍. അന്ന്, നാട്ടുകാര്‍തന്നെ പ്രത്യേക സംഘങ്ങളായി ഉറക്കമൊഴിഞ്ഞ് മോഷ്ടാക്കളെ പിടികൂടാനിരുന്നു.
എന്നാല്‍, പൊലീസ് രാത്രികാല പരിശോധന സജീവമാക്കിയതിെൻറ തുടര്‍ച്ചയായാണ് കള്ളന്മാർ ഒഴിഞ്ഞുപോയത്. കുറച്ച് കാലമായി പൊലീസ് പൂര്‍ണമായും നിഷ്ക്രിയമാണെന്നാണ് ആക്ഷേപം. ഇതു തെളിയിക്കുന്നതാണ് അടുത്തിടെയുണ്ടായ സംഭവങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.