വടകര മേഖല വൊക്കേഷനൽ എക്സ്പോയിൽ മോസ്റ്റ് പ്രോഫിറ്റബ്ൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ജെ.ഡി.റ്റി ഇസ്‍ലാം വി.എച്ച്.എസ്.സി ടീമിന് വി.എച്ച്.എസ്.ഇ. അസി. ഡയറക്ടർ ഉബൈദുല്ല ട്രോഫി സമ്മാനിക്കുന്നു

വടകര മേഖല വൊക്കേഷനൽ എക്സ്പോ സമാപിച്ചു

നന്മണ്ട: രണ്ടു ദിവസം നീണ്ട വൊക്കേഷണൽ ഹയർ സെക്കൻഡറി എക്സ്പോ സമാപിച്ചു. കോഴിക്കോട് വയനാട് ജില്ലകളിൽ നിന്നുള്ള 38 സ്കൂളുകളിലെ അറുപതോളം കോഴ്സുകളിലെ വിദ്യാർത്ഥികൾ പഠനപ്രവർത്തനത്തിന്‍റെ ഭാഗമായി നിർമ്മിച്ച ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും ആണ് എക്സ്പോയിൽ നടന്നത്. മോസ്റ്റ് ഇന്നോവേറ്റീവ്, മോസ്റ്റ് കരിക്കുലം റിലേറ്റീവ്, മോസ്റ്റ് പ്രോഫിറ്റബ്ൾ, മോസ്റ്റ് മാർക്കറ്റബ്ൾ എന്നീ നാല് മേഖലകളിലാണ് മത്സരം നടന്നത്.

മോസ്റ്റ് ഇന്നോവേറ്റീവിൽ യഥാക്രമം റഹ്മാനിയ വി.എച്ച്എസ്എസ് കോഴിക്കോട്, ജി.വി.എച്ച്.എസ്.എസ് ടി.എച്ച്.എസ് സുൽത്താൻ ബത്തേരി, ജി.വി.എച്ച് എസ്.എസ് മിഞ്ചന്ത എന്നീ സ്കൂളുകൾ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. മോസ്റ്റ് കരിക്കുലം റിലേറ്റീവിൽ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി ഒന്നാം സ്ഥാനവും ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ രണ്ടാം സ്ഥാനവും ജി.എസ്. വി.എച്ച്.എസ്.എസ് സുൽത്താൻ ബത്തേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജെ.ഡി.റ്റി ഇസ്ലാം വി.എച്ച്.എസ്.എസ് കോഴിക്കോട്, കെ.കെ.എൻ.ജി.വി.എച്ച്.എസ്.എസ് ഓർക്കാട്ടേരി, ആർ.ഇ.സി.വി.എച്ച്.എസ്.എസ് ചാത്തമംഗലം എന്നീ സ്കൂളുകളാണ് മോസ്റ്റ് പ്രോഫിറ്റബ്ൾ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്.

മോസ്റ്റ് മാർക്കറ്റബ്ൾ വിഭാഗത്തിൽ ജി.വി.എച്ച്.എസ്.എസ് ഫറോക്ക് ഒന്നാം സ്ഥാനവും ജി.വി.എച്ച്.എസ്.എസ് അമ്പലവയൽ രണ്ടാം സ്ഥാനവും കാലിക്കറ്റ് ഗേൾസ് വി.എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒവറോൾ കിരീടം ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയും ഓവറോൾ റണ്ണർ അപ്പ് റഹ്മാനിയ വി.എച്ച്.എസ്.എസ് കോഴിക്കോടും കരസ്ഥമാക്കി.

ഓവറാൾ വിജയികൾക്കുള്ള സമ്മാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻഡും സ്കൂളുകൾക്കുള്ള സമ്മാനദാനം വി.എച്ച്.എസ്.ഇ. അസി. ഡയറക്ടർ ഉബൈദുല്ലയും നിർവഹിച്ചു.

സമാപന സമ്മേളനം സമ്മേളനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നന്മണ്ട ഹൈസ്കൂൾ എച്ച്.എം. അബൂബക്കർ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പി. ബിന്ദു, ജനറൽ കൺവീനർ പി. ജാഫർ, ചെറുവണ്ണൂർ വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ സജ്ജീവ് കുമാർ, പി.സി മാത്യു, കൺവീനർമാരായ സതീഷ് കുമാർ, ഷിജു കുമാർ തുടങ്ങിയവർ ആശംസ നേർന്നു. കൺവീനർ സക്കരിയ എളേറ്റിൽ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ കെ. സജിത്ത് നന്ദിയും പറഞ്ഞു.

vhse jdt വടകര മേഖല വൊക്കേഷനൽ എക്സ്പോയിൽ മോസ്റ്റ് പ്രോഫിറ്റബ്ൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ജെ.ഡി.റ്റി ഇസ്‍ലാം വി.എച്ച്.എസ്.സി ടീമിന് വി.എച്ച്.എസ്.ഇ. അസി. ഡയറക്ടർ ഉബൈദുല്ല ട്രോഫി സമ്മാനിക്കുന്നു

Tags:    
News Summary - vatakara region vocational expo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.